ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (െഎ.ഐ.ടി)കളിലെ പ്രവേശനത്തിന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തുന്ന ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷ ജൂലൈ മൂന്നിന് നടത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
ഐ.ഐ.ടികളിലെ പ്രവേശനത്തിന് 12ാം ക്ലാസ് പരീക്ഷക്ക് 75 ശതമാനത്തിൽ കുറയാതെ മാർക്ക് വേണമെന്ന നിബന്ധന ഇത്തവണ ഒഴിവാക്കിയതായും അദ്ദേഹം കൂട്ടിേച്ചർത്തു.
കോവിഡ് 19നെ തുടർന്ന് ജെ.ഇ.ഇ മെയിൻ 2020 പരീക്ഷക്ക് ഹാജരാകുകയും ജെ.ഇ.ഇ അഡ്വാൻസ്ഡ് 2020ന് ഹാജരാകാൻ സാധിക്കാതിരിക്കുകയും ചെയ്ത വിദ്യാർഥികൾക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡ് 2021ൽ അവസരം നൽകുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
എല്ലാ വിദ്യാർഥികൾക്കും പരീക്ഷ ഒരുക്കാൻ അവസരം ഒരുക്കുന്നതിന്‍റെ ഭാഗമായി നാലു തവണയായാണ് ജെ.ഇ.ഇ മെയിൻ 2021 നടത്തുക. ഫെബ്രുവരി 23 മുതൽ 26 വരെയാണ് പരീക്ഷ. ജനുവരി 16 വരെ ജെ.ഇ.ഇ മെയിൻ പരീക്ഷക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.