ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; വേദ് ലാഹോട്ടി ഒന്നാമത്

2024ലെ ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. മദ്രാസ് ഐ.ഐ.ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണ പരീക്ഷാ നടത്തിപ്പ് ചുമതല മദ്രാസ് ഐ.ഐ.ടിക്കായിരുന്നു. jeeadv.ac.in വെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ ഫലം അറിയാൻ സാധിക്കും.

ഐ.ഐ.ടി ഡൽഹി സോണിലെ വേദ് ലാഹോട്ടി 360ൽ 355മാർക്ക് നേടി ഒന്നാമതെത്തി. ഐ.ഐ.ടി ബോംബെ സോണിലെ ദ്വിജ ധർമേഷ്‍കുമാർ പട്ടേൽ ആണ് പെൺകുട്ടികളിൽ ഒന്നാമത്.

പരീക്ഷയുടെ ഉത്തരസൂചിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജെ.ഇ.ഇ മെയിൻസിൽ ഉന്നത റാങ്ക് നേടിയവർക്കാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ യോഗ്യതയുള്ളത്. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള രണ്ട് പേപ്പറുകളാണ് പരീക്ഷക്ക്. മേയ് 26നാണ് പരീക്ഷ നടന്നത്.

Tags:    
News Summary - JEE Advanced 2024 Result declared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.