െഎ.െഎ.ടികളിൽ നാലുവർഷത്തെ ബി.ടെക്, ബി.എഡ്, അഞ്ചു വർഷത്തെ ബി.ആർക്, ഡ്യുവൽ ഡിഗ്രി ബി.ടെ ക്/ബി.എഡ്-എം.എഡ്/ഇൻറഗ്രേറ്റഡ് എം.ടെക്/എം.എസ്സി പ്രോഗ്രാമുകളിൽ പ്രവേശനത്ത ിന് ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ അഡ്വാൻസ്ഡ് 2019) േമയ് 27ന് ഇന്ത്യക്കക ത്തും പുറത്തുമായി നടത്തും. െഎ.െഎ.ടി റൂർക്കിയാണ് ഇക്കുറി പരീക്ഷ സംഘടിപ്പിക്കുന്നത്. രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ. രണ്ടു പേപ്പറുകളുണ്ട്. പേപ്പർ ഒന്ന് രാവിലെ ഒമ്പത് മുതൽ 12 മണിവരെയും പേപ്പർ രണ്ട് ഉച്ചക്കുശേഷം രണ്ടുമുതൽ അഞ്ചുവരെയുമാണ്.
ഒൗദ്യോഗിക വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും https://jeeadv.ac.inൽ ലഭ്യമാകും. 23 െഎ.െഎ.ടികളിലേക്കാണ് പ്രവേശനം. രജിസ്ട്രേഷൻ ഫീസ് 2600 രൂപയും നികുതിയും. വനിതകൾ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 1300 രൂപയും നികുതിയും. വിദേശത്ത് പരീക്ഷയെഴുതുന്നവർ 75 യു.എസ് േഡാളറും നികുതിയും നൽകണം.
ജെ.ഇ.ഇ മെയിൻ പേപ്പർ ഒന്നിൽ ഉയർന്ന സ്കോർ നേടുന്ന രണ്ടര ലക്ഷത്തോളം പേർക്കുള്ള അഡ്വാൻസ്ഡ് പരീക്ഷയെഴുതാം. ഇതിനായി േമയ് മൂന്നുമുതൽ ഒമ്പതുവരെ https://jeeadv.ac.inൽ രജിസ്റ്റർ ചെയ്യാം. ഫീസ് േമയ് 10വരെ സ്വീകരിക്കും.
അഡ്മിറ്റ് കാർഡ് േമയ് 20നും 27നും മധ്യേ ഡൗൺലോഡ് ചെയ്യാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലായിരിക്കും പരീക്ഷ കേന്ദ്രങ്ങൾ. ഫലപ്രഖ്യാപനം ജൂൺ 17ന്. ബി.ആർക് പ്രവേശനത്തിനായി ജൂൺ 17ന് നടത്തുന്ന ആർക്കിടെക്ചർ അഭിരുചി പരീക്ഷയിൽ (എ.എ.ടി) പെങ്കടുക്കുന്നതിന് ജൂൺ 14-15 വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യണം. ജൂൺ 21ന് എ.എ.ടിയുടെ ഫലപ്രഖ്യാപനമുണ്ടാവും. കൂടുതൽ വിവരങ്ങൾക്ക് https://jeeadv.ac.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.