ന്യൂഡൽഹി: എൻജിനീയറിങ് കോഴ്സുകളിലെ പ്രവേശനത്തിനായി നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയ ജെ.ഇ.ഇ മെയിൻ 2020 പരീക്ഷഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ. കോവിഡ് വ്യാപനത്തിനിടയിലും പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് മന്ത്രി നന്ദി പറഞ്ഞു.
സെപ്റ്റംബർ ഒന്നുമുതൽ സെപ്റ്റംബർ ആറുവരെയായിരുന്നു പരീക്ഷ. സെപ്റ്റംബർ 11ന് പരീക്ഷഫലം പുറത്തുവിടുമെന്നാണ് വിവരം. 'സർക്കാറിൽ വിശ്വാസം പുലർത്തി ജെ.ഇ.ഇ പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു. പരീക്ഷ ഫല പ്രഖ്യാപന നടപടികൾ ആരംഭിച്ചു. ഉടൻ പ്രഖ്യാപിക്കും' -മന്ത്രി ട്വീറ്റ് ചെയ്തു.
സംസ്ഥാന സർക്കാറുകൾക്കും അധികൃതർക്കും ഇൻവിജിലേറ്റർമാർക്കും പരീക്ഷ നടത്തിപ്പിനായി സഹായിച്ചവർക്കും മറ്റൊരു ട്വീറ്റിലൂടെ മന്ത്രി നന്ദി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എട്ടുലക്ഷം പേരാണ് ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതിയത്. വിദ്യാർഥികൾക്ക് ഒൗദ്യോഗിക വെബ്ൈസറ്റായ jeemain.nta.nic.in, nta.nic.in എന്നിവയിലൂടെ ഫലം അറിയാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.