പ്രതീകാത്മക ചിത്രം

ജെ.ഇ.ഇ മെയിൻ പരീക്ഷ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

ന്യൂ​ഡ​ൽ​ഹി: ജോ​​യ​​ന്റ് എ​​ൻ​​ട്ര​​ൻ​​സ് എ​​ക്സാ​​മി​​നേ​​ഷ​​ൻ (ജെ.​​ഇ.​​ഇ മെ​​യി​​ൻ) 2024 ആ​ദ്യ സെ​ഷ​ൻ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി പ്ര​ഖ്യാ​പി​ച്ചു. ബി.​ഇ/ ബി.​ടെ​ക് പ​രീ​ക്ഷാ കേ​ന്ദ്രം സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് jeemain.nta.ac.in എ​ന്ന ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷാ ന​മ്പ​റും ജ​ന​ന​ത്തീ​യ​തി​യും ന​ൽ​കി പ​രീ​ക്ഷ​യു​ടെ സി​റ്റി സ്ലി​പ്പ് ഇ​വി​ടെ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും ന​ട​ത്തു​ന്ന പ​രീ​ക്ഷ​യു​ടെ കേ​ന്ദ്രം വി​ദ്യാ​ർ​ഥി​ക​ളു​ടെ സൗ​ക​ര്യ​ത്തി​ന് മു​ൻ​കൂ​ട്ടി​യ​റി​യി​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ൽ​ക്കൂ​ടി ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ഡ്മി​റ്റ് കാ​ർ​ഡ് പി​ന്നീ​ട് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ബി.​ടെ​ക്/ ബി.​ഇ പേ​പ്പ​ർ ഒ​ന്ന് പ​രീ​ക്ഷ ജ​നു​വ​രി 27, 29, 30, 31, ഫെ​ബ്രു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 12 വ​രെ​യും മൂ​ന്നു​മു​ത​ൽ ആ​റു​വ​രെ​യും ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ക.

ജ​​നു​​വ​​രി 24നാ​ണ് ബി.​​ആ​​ർ​​ക്, ബി ​​പ്ലാ​​നി​​ങ് (പേ​​പ്പ​​ർ 2എ, 2​​ബി) പ​രീ​ക്ഷ. ​ഇ​തി​ന്റെ ​പ​​രീ​​ക്ഷ​ കേ​​ന്ദ്ര​​ങ്ങ​​ൾ ക​ഴി​ഞ്ഞ ദി​വ​സം അ​​നു​​വ​​ദി​​ച്ചി​രു​ന്നു.

സം​​ശ​​യ​​നി​​വാ​​ര​​ണ​​ത്തി​​ന് ഹെ​​ൽ​​പ് ഡെ​​സ്കി​​ൽ വി​​ളി​​ക്കാം ( 011-40759000/ 011- 6922770).

Tags:    
News Summary - JEE Main Exam Centers Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.