കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മാറ്റിവെച്ച ജെ.ഇ.ഇ മെയിൻ മൂന്നും നാലും സെഷൻ പരീക്ഷകൾ ജൂലൈ 20 മുതൽ 25 വരെയും ജൂലൈ 27 മുതൽ ആഗസ്റ്റ് രണ്ടുവരെയും നടത്തും. ഏപ്രിൽ സെഷൻ/മൂന്നാമത് പരീക്ഷ BE/BTech പേപ്പർ I ലേക്ക് മാത്രം. ഇതിൽ പങ്കെടുക്കുന്നതിന് ജൂലൈ 8 രാത്രി 9 മണി വരെ രജിസ്റ്റർ ചെയ്യാം. ഫീസ് അടക്കുന്നതിന് രാത്രി 11.50 മണി വരെ സമയമുണ്ട്.
നാലാമത്/മേയ് സെഷൻ പരീക്ഷയിൽ പങ്കെടുക്കുന്നതിന് ജൂലൈ 9 മുതൽ 12 വരെ രജിസ്റ്റർ ചെയ്യാം. ജൂലൈ 12ന് രാത്രി 11.50 മണി വരെ ഫീസ് സ്വീകരിക്കും. BE/BTech/BArch/B. planning കോഴ്സ് പ്രവേശനത്തിനായുള്ള രണ്ടു പേപ്പറുകളും പരീക്ഷയിലുണ്ടാവും.
താൽപര്യമുള്ളവർക്ക് ശേഷിച്ച രണ്ട് സെഷൻ പരീക്ഷകളിലും പങ്കെടുക്കാവുന്നതാണ്. ഏപ്രിൽ/മേയ് സെഷന് നേരത്തേ അപേക്ഷിച്ചിട്ടുള്ളവർക്ക് ഓൺലൈൻ അപേക്ഷയിൽ ആവശ്യമുള്ളപക്ഷം മാറ്റങ്ങൾ വരുത്താം. സമയക്കുറവ് കാരണം കറക്ഷൻ വിൻഡോ ഉണ്ടാവില്ല. അതിനാൽ, അപേക്ഷയിൽ വേണ്ട പരിഷ്കാരം ഇതിനോടൊപ്പം നടത്താവുന്നതാണ്.
നാഷനൽ ടെസ്റ്റിങ് ഏജൻസി 200ഓളം പരീക്ഷാകേന്ദ്രങ്ങളും വർധിപ്പിച്ചിട്ടുണ്ട്. 334 നഗരങ്ങളിലായി 828 പരീക്ഷാകേന്ദ്രങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് (നേരത്തേ 232 നഗരങ്ങളിലായി 660 പരീക്ഷാകേന്ദ്രങ്ങളായി പരിമിതപ്പെടുത്തിയിരുന്നു). സാമൂഹിക അകലം പാലിച്ച് പരീക്ഷയെഴുതുന്നതിനാണിത്.
മാറ്റിവെച്ച പരീക്ഷകൾക്കായി നേരത്തേ ഏഴുലക്ഷത്തോളം വിദ്യാർഥികൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ https://jeemain.nta.nic.inൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.