ജെ.ഇ.ഇ മെയിൻ പരീക്ഷ മാറ്റിവെച്ചു

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ, ഈ മാസം നടക്കേണ്ടിയിരുന്ന ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ മേയ് സെഷൻ പരീക്ഷ മാറ്റിവെച്ചു. മേയ് 24 മുതൽ 28 വരെയായിരുന്നു പരീക്ഷ നടക്കേണ്ടിയിരുന്നത്. മേയ് സെഷൻ പരീക്ഷയിലേക്കുള്ള രജിസ്ട്രേഷൻ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ ചുമതലയുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

നേരത്തെ, ജെ.ഇ.ഇ ഏപ്രിൽ സെഷൻ പരീക്ഷയും മാറ്റിവെച്ചിരുന്നു. ഏപ്രിൽ 27, 28, 30 തിയതികളിലായിരുന്നു പരീക്ഷ നടക്കേണ്ടിയിരുന്നത്. 

ജെ.ഇ.ഇ ഫെബ്രുവരി, മാർച്ച് സെഷനുകൾ മുൻനിശ്ചയിച്ച പ്രകാരം തന്നെ നടന്നിരുന്നു. ഏപ്രിൽ, മേയ് സെഷനുകളുടെ ഷെഡ്യൂൾ പിന്നീട് പ്രസിദ്ധീകരിക്കും. 

Tags:    
News Summary - JEE (Main) - May 2021 session postponed amid Covid surge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.