ന്യൂഡൽഹി: ഫെബ്രുവരിയിൽ നടന്ന ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷന്റെ(ജെ.ഇ.ഇ) ഒന്നാം പേപ്പർ ഫലം പ്രഖ്യാപിച്ചു. ആറ് പേർ നൂറ് ശതമാനം മാർക്ക് കരസ്ഥമാക്കി. ഡൽഹി സ്വദേശികളായ പ്രവർ കതാരിയ, രഞ്ജിം പ്രബൽ ദാസ്, ചണ്ഡിഗഢ് സ്വദേശി ഗുരാമൃത് സിങ്, രാജസ്ഥാൻ സ്വദേശി സാകേത് ഝാ, മഹാരാഷ്ട്രയിൽ നിന്നുള്ള സിദ്ധാന്ത് മുഖർജി, ഗുജറാത്തിൽ നിന്നുള്ള അനന്ത് കൃഷ്ണ കിഡംബി എന്നിവരാണ് മുഴുവൻ മാർക്കും നേടിയത്.
jeemain.nta.nic.in അല്ലെങ്കിൽ nta.ac.in വെബ്സൈറ്റുകളിൽ നിന്ന് വിദ്യാർഥികൾക്ക് ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും നൽകിയാൽ ഫലമറിയാം.
6,61,776 പേർ രജിസ്റ്റർ ചെയ്ത പരീക്ഷക്ക് 95 ശതമാനത്തോളം വിദ്യാർഥികളും ഹാജരായിരുന്നു.
തിങ്കളാഴ്ച രാവിലെ ജെ.ഇ.ഇ അന്തിമ ഉത്തരസൂചിക വെബ്സൈറ്റിലൂെട പുറത്തു വിട്ടിരുന്നു. പ്രൊവിഷണൽ ഉത്തര സൂചിക വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.