ജി.ആര്‍. അമൃത, ഗിരിധര്‍ മണിയേടത്ത്, എം.പി. രസ്‌ന

ജേണലിസം പി.ജി ഡിപ്ലോമ: അമൃതക്ക് ഒന്നാം റാങ്ക്

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആൻഡ് ജേണലിസം (ഐ.സി.ജെ) 2021-22 ബാച്ചിന്റെ പി.ജി ഡിപ്ലോമ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

1200ല്‍ 990 മാര്‍ക്ക് ലഭിച്ച ജി.ആര്‍. അമൃതക്കാണ് ഒന്നാം റാങ്ക്. കോഴിക്കോട് മാവൂര്‍ കണ്ണിപ്പറമ്പ് കൊളങ്ങാപ്പള്ളി വീട്ടില്‍ കെ.പി. ഗോപിയുടെയും സി. രാധയുടെയും മകളാണ്. 986 മാര്‍ക്കോടെ ഗിരിധര്‍ മണിയേടത്ത് രണ്ടാം റാങ്ക് നേടി. മലപ്പുറം കാവുങ്ങല്‍ 'കൃഷ്ണഗീത'ത്തില്‍ പരേതനായ കെ.എം ഗോവിന്ദരാജിന്റെയും എം. ഗീതയുടെയും മകനാണ്.

918 മാര്‍ക്ക് നേടിയ മലപ്പുറം തുവ്വൂര്‍ സ്വദേശിനി എം.പി. രസ്‌നക്കാണ് മൂന്നാം റാങ്ക്. പരീക്ഷ ഫലം www.icjcalicut.com വെബ്‌സൈറ്റില്‍ ലഭിക്കും. പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും നവംബര്‍ 10 മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിക്കും.



Tags:    
News Summary - Journalism PG Diploma: Amrita got first Rank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT