കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്

തിരുവനന്തപുരം: ജൂൺ 12ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരള എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് വിജ്ഞാപനം ചെയ്യും.

ജൂൺ 12ന് ആർക്കിടെക്ചർ ബിരുദ (ബി.ആർക്) പ്രവേശനത്തിനുള്ള ദേശീയ അഭിരുചി പരീക്ഷയായ 'നാറ്റ'യും ഐ.ഐ.ടി മദ്രാസിലെ ഇന്‍റഗ്രേറ്റഡ് എം.എ ഇംഗ്ലീഷ്/ ഡെവലപ്മെന്‍റ് സ്റ്റഡീസ് കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷയും നിശ്ചയിച്ചിട്ടുണ്ട്. എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന ഒട്ടേറെ പേർ 'നാറ്റ' പരീക്ഷയും എഴുതുന്നവരാണ്. ഈ സാഹചര്യത്തിലാണ് മാറ്റം.

Tags:    
News Summary - Kerala Engineering / Pharmacy Entrance Examination postponed; new date later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT