ചെറുവത്തൂർ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതിനുള്ള അധ്യാപക യോഗ്യതാനിർണയ പരീക്ഷയായ കെ.-ടെറ്റ് ഇനി വർഷത്തിൽ മൂന്നുതവണ നടത്തും. സാധാരണ വർഷത്തിൽ രണ്ടുതവണയാണ് പരീക്ഷ നടത്തിയിരുന്നത്. എന്നാൽ, വിജയശതമാനം കുറഞ്ഞ സാഹചര്യത്തിൽ ഉദ്യോഗാർഥികൾക്ക് കൂടുതൽ അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരീക്ഷ വർഷത്തിൽ മൂന്നുതവണ നടത്താൻ സർക്കാർ തീരുമാനിച്ചത്.
ഇതിെൻറ തുടക്കമെന്നോണം ആദ്യ പരീക്ഷാവിജ്ഞാപനം മേയ് അവസാനത്തോടെ പുറപ്പെടുവിക്കും. പരീക്ഷ ജൂൺ മധ്യത്തോടെയായിരിക്കും നടക്കുക. തുടർന്ന് ഒക്ടോബർ, ജനുവരി മാസങ്ങളിലും പരീക്ഷ നടക്കും. നാല് കാറ്റഗറികളിലായാണ് പരീക്ഷ നടക്കുക. ഒന്നാം കാറ്റഗറി ഒന്ന് മുതൽ അഞ്ച് വരെയും രണ്ടാം കാറ്റഗറി ആറ് മുതൽ എട്ട് വരെയും മൂന്നാം കാറ്റഗറി ഒമ്പത്, 10 ക്ലാസുകളിലും നാലാം കാറ്റഗറി ഭാഷാവിഷയങ്ങളിലും അധ്യാപകനാകാനുള്ള യോഗ്യതയാണ്.
ഓരോ കാറ്റഗറിക്കും 500 രൂപയാണ് പരീക്ഷാഫീസ്. സർവശിക്ഷ അഭിയാൻ മാറി സമഗ്രശിക്ഷ അഭിയാൻ വരുന്നതോടെ പുതുതായി നിയമനം നേടുന്ന അധ്യാപകരെല്ലാം കെ.-ടെറ്റ് യോഗ്യത നേടണമെന്നാണ് വിദ്യാഭ്യാസ അവകാശനിയമത്തിൽ നിഷ്കർഷിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.