തൃശൂർ: മാർച്ച് 15ന് തുടങ്ങുന്ന ഒന്നാം വർഷ എം.എസ്സി മെഡിക്കൽ ഫിസിയോളജി സപ്ലിമെൻററി പരീക്ഷക്ക് ഫെബ്രുവരി 25 മുതൽ മാർച്ച് മൂന്ന് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ അഞ്ച് വരെയും സൂപ്പർ ഫൈനോടെ എട്ട് വരെയും രജിസ്ട്രേഷൻ നടത്താം.
ബി.എസ്.എം.എസ്
മാർച്ച് 17ന് തുടങ്ങുന്ന സെക്കൻറ് പ്രഫഷണൽ ബി.എസ്.എം.എസ് റെഗുലർ/സപ്ലിമെൻററി (2013 & 2016 സ്കീം) പരീക്ഷക്ക് ഫെബ്രുവരി 25 മുതൽ മാർച്ച് നാല് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ അഞ്ച് വരെയും സൂപ്പർ ഫൈനോടെ ആറ് വരെയും രജിസ്ട്രേഷൻ നടത്താം.
മാർച്ച് 18ന് തുടങ്ങുന്ന ഫൈനൽ പ്രഫഷണൽ ബി.എസ്.എം.എസ് സപ്ലിമെൻററി (2013 സ്കീം) പരീക്ഷക്ക് ഫെബ്രുവരി 25 മുതൽ മാർച്ച് അഞ്ച് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ മാർച്ച് ആറ് വരെയും സൂപ്പർ ഫൈനോടെ എട്ട് വരെയും രജിസ്ട്രേഷൻ നടത്താം.
എം.എ.എസ്.എൽ.പി
മാർച്ച് 29ന് തുടങ്ങുന്ന രണ്ടാം വർഷ എം.എ.എസ്.എൽ.പി റെഗുലർ/സപ്ലിമെൻററി പരീക്ഷക്ക് 2021 മാർച്ച് ഒന്ന് മുതൽ 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 15 വരെയും സൂപ്പർഫൈനോടെ 17 വരെയും രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തിയതി പുനഃക്രമീകരിച്ചു
ഫെബ്രുവരി 25ന് തുടങ്ങുന്ന അവസാന വർഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി റെഗുലർ/സപ്ലിമെൻററി (2014 & 2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
മാർച്ച് രണ്ടിന് തുടങ്ങുന്ന മൂന്നാം വർഷ എം.എസ്സി മെഡിക്കൽ ഫിസിയോളജി സപ്ലിമെൻററി തിയറി, മാർച്ച് രണ്ടിന് തുടങ്ങുന്ന തേർഡ് പ്രഫഷണൽ ബി.എസ്.എം.എസ് റെഗുലർ/സപ്ലിമെൻററി (2013 & 2016 സ്കീം) തിയറി, മാർച്ച് 15ന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷണൽ എം.ബി.ബി.എസ് റെഗുലർ/സപ്ലിമെൻററി (2010 & 2019 സ്കീം) തിയറി, മാർച്ച് 23ന് തുടങ്ങുന്ന ഒന്നാം വർഷ എം.എസ്സി നഴ്സിംഗ് സപ്ലിമെൻററി (2010 & 2016 സ്കീം) തിയറി, മാർച്ച് 24ന് തുടങ്ങുന്ന നാലാം സെമസ്റ്റർ ബി.എ.എസ്.എൽ.പി റെഗുലർ (2018 സ്കീം) തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബിഫാം റെഗുലർ/സപ്ലിമെൻററി (2017 സ്കീം) പരീക്ഷ ഏപ്രിൽ 19നും ആറാം സെമസ്റ്റർ ബിഫാം റെഗുലർ/സപ്ലിമെൻററി (2017 സ്കീം) പരീക്ഷ മെയ് 10നും രണ്ടാം സെമസ്റ്റർ ബിഫാം റെഗുലർ/സപ്ലിമെൻററി (2017 സ്കീം) തിയറി പരീക്ഷ മെയ് 19നും ആരംഭിക്കും.
കഴിഞ്ഞ നവംബറിൽ നടത്തിയ രണ്ടാം വർഷ ബി.എസ്സി നഴ്സിംഗ് സപ്ലിമെൻററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിെൻറയലും ഫോട്ടോകോപ്പി എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മാർച്ച് ആറിനകം അപേക്ഷിക്കണം.
കഴിഞ്ഞ നവംബറിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച ഫസ്റ്റ് പ്രഫഷണൽ എം.ബി.ബി.എസ് സപ്ലിമെൻററി പരീക്ഷയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.