എം.ബി.ബി.എസ്​, എം.ഡി പരീക്ഷകൾ പുന:ക്രമീക്രരിച്ചു

തൃശൂർ: മെയ് 17ന്​ തുടങ്ങാനിരുന്ന മൂന്നാം  പ്രഫഷണൽ എം.ബി.ബി.എസ്​ പാർട്ട് -ഒന്ന്​ റെഗുലർ/സപ്ലിമെൻററി പരീക്ഷ ജൂൺ ഒന്നിലേക്കും മെയ് 24ന്​ തുടങ്ങാനിരുന്ന രണ്ടാം പ്രഫഷണൽ എം.ബി.ബി.എസ്​ റെഗുലർ/സപ്ലിമെൻററി പരീക്ഷ ജൂൺ 15ലേക്കും മാറ്റി പുന:ക്രമീകരിച്ചു. പരീക്ഷക്കുള്ള രജിസ്ട്രേഷൻ വിജ്ഞാപനപ്രകാരമുള്ള തീയതികളിൽതന്നെ പൂർത്തിയാക്കണം.

മെയ് മൂന്ന്​ മുതൽ നടത്താനിരുന്ന മെഡിക്കൽ പോസ്​റ്റ്​ ഗ്രാജ്വേറ്റ്​ (എം.ഡി & എം.എസ്​) റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജൂൺ ഒന്നിലേക്കും മെയ് നാല് മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന മെഡിക്കൽ പോസ്​റ്റ്​ ഗ്രാജ്വേറ്റ്​ ഡിപ്ലോമ റെഗുലർ/സപ്ലിമെൻററി പരീക്ഷ ജൂൺ രണ്ടിലേക്കും മാറ്റി. പരീക്ഷാ അപേക്ഷ ഇനിയും സമർപ്പിക്കാത്തവർക്ക്​ ഫൈനോടെ മെയ് 11 വരെയും സൂപ്പർ ഫൈനോടെ 20 വരെയും ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. രജിസ്​റ്റർ ചെയ്​തവർ വീണ്ടും ചെയ്യേണ്ടതില്ല.



Tags:    
News Summary - kuh exams resecheduled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.