എം.ബി.ബി.എസ്, ബി.ഫാം സപ്ലിമെൻററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഫെബ്രുവരിയിൽ നടത്തിയ സെക്കൻറ്​ പ്രഫഷണൽ എം.ബി.ബി.എസ്​ സപ്ലിമെൻററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റി​െൻറയും ഫോട്ടോകോപ്പി എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മെയ് ആറിനകം അപേക്ഷിക്കണം.

ഡിസംബറിൽ നടത്തിയ ഒന്നാം വർഷ ബി.ഫാം സപ്ലിമെൻററി (2010 & 2012 സ്കീം), ഫെബ്രുവരിയിൽ നടത്തിയ രണ്ടാം വർഷ ബി.ഫാം സപ്ലിമെൻററി (2010 & 2012 സ്കീം) എന്നീ പരീക്ഷകളുടെ ഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റി​െൻറയും ഫോട്ടോകോപ്പി എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മെയ് ഏഴിനകം അപേക്ഷിക്കണം.

റീടോട്ടലിങ് ഫലം

ഒക്ടോബറിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച എം.പി.എച്ച് പാർട്ട് -ഒന്ന്​ സപ്ലിമെൻററി, ഡിസംബറിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച ഒന്നാം സെമസ്​റ്റർ ബി.എ.എസ്​.എൽ.പി റെഗുലർ/സപ്ലിമെൻററി എന്നീ പരീക്ഷകളുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

Tags:    
News Summary - kuh published exam results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.