തിരുവനന്തപുരം: എൻജിനീയറിങ്, മെഡിക്കൽ, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. വൈകീട്ട് നാലിന് പി.ആർ.ഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചേർന്ന് റാങ്കുകൾ പ്രഖ്യാപിക്കും. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ റാങ്ക് വിവരങ്ങൾ ലഭ്യമാകും. നീറ്റ് പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് മെഡിക്കൽ/ ഡെൻറൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക തയാറാക്കിയത്. പ്രവേശന പരീക്ഷ കമീഷണർ നടത്തിയ പരീക്ഷയിലെ സ്കോറും പ്ലസ് ടു/ തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയിൽ ലഭിച്ച മാർക്കും തുല്യമായി പരിഗണിച്ചാണ് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.