മെഡിക്കൽ പി.ജി സംയുക്ത പ്രവേശന പരീക്ഷ നവംബർ 10ന്
text_fieldsന്യൂഡൽഹി അടക്കമുള്ള എയിംസുകൾ, ജിപ്മെർ പുതുച്ചേരി, നിംഹാൻസ് ബംഗളൂരു, പിജിമെർ ചണ്ഡിഗാർ, ശ്രീചിത്ര തിരുവനന്തപുരം എന്നീ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ 2025 ജനുവരി സെഷനിലേക്കുള്ള മെഡിക്കൽ പി.ജി (എം.ഡി/എം.എസ്/എം.സി.എച്ച്/ഡി.എം/എം.ഡി.എസ്) കോഴ്സുകളിൽ പ്രവേശനത്തിന് അഖിലേന്ത്യതലത്തിൽ നവംബർ 10ന് സംയുക്ത പ്രവേശന പരീക്ഷ (INI-CET) നടത്തും. എയിംസ് ന്യൂഡൽഹിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. പ്രവേശന പരീക്ഷാ വിജ്ഞാപനം www.aiimsexams.ac.inൽ ലഭ്യമാണ്. മുമ്പ് അപേക്ഷിച്ച് ബേസിക് രജിസ്ട്രേഷൻ സ്വീകരിച്ചിട്ടില്ലാത്തപക്ഷം ഒക്ടോബർ അഞ്ച് വൈകീട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യാം. ഇതിനുള്ള സൗകര്യം വെബ്സൈറ്റിൽ ലഭിക്കും.
രജിസ്ട്രേഷൻ സ്റ്റാറ്റസ് അറിയുവാനും ബേസിക് ഇൻഫർമേഷനിലെ തെറ്റുകൾ തിരുത്താനും ഒക്ടോബർ 6-8 വരെ സമയമുണ്ട്. ഫൈനൽ സ്റ്റാറ്റസ് 9ന് വൈകീട്ട് 5 മണിക്ക് അറിയാം. തുടർന്ന് എക്സാമിനേഷൻ യൂനിറ്റ് കോഡ് (ഇ.യു.സി) ജനറേറ്റ് ചെയ്ത് അപേക്ഷ ഒക്ടോബർ 18നകം പൂർത്തിയാക്കാം.
എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ/ഇ.ഡബ്ല്യു.എസ്/പി.ഡബ്ല്യു.ബി.ഡി ആനുകൂല്യങ്ങൾക്ക് പ്രാബല്യത്തിലുള്ള സർട്ടിഫിക്കറ്റുകളും ഒ.സി.ഐ കാർഡും അപ്ലോഡ് ചെയ്യുന്നതിന് ഒക്ടോബർ 24 വൈകീട്ട് 5 മണിവരെ സമയം അനുവദിച്ചിട്ടുണ്ട്. നവംബർ നാലിന് അഡ്മിറ്റ് കാർഡുകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യും.
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും എയിംസ് എക്സാംസ് വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.