നീറ്റ്​ 2020; പരീക്ഷ ​സെപ്​റ്റംബർ 13ന്​, പരീക്ഷകേന്ദ്രം ഏതു നഗരത്തിലെന്ന്​ അറിയാം

ന്യൂഡൽഹി: നാഷനൽ ടെസ്​റ്റിങ്​ ഏജൻസി നടത്തുന്ന മെഡിക്കൽ കോഴ്​സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ്​ ടെസ്​റ്റ്​​ (നീറ്റ്​) പരീക്ഷ കേന്ദ്രം ഏതു നഗരത്തിലാണെന്ന്​ അറിയാം. സെപ്​റ്റംബർ 13ന്​ ഉച്ച രണ്ടുമുതൽ വൈകിട്ട്​ അഞ്ചുവരെയാണ്​ പരീക്ഷ.

പരീക്ഷാർഥികൾക്ക്​ എൻ.ടി.എയുടെ ഔദ്യോഗിക വെബ്​സൈറ്റിലുടെ പരീക്ഷകേന്ദ്രം ഏതു നഗരത്തിലാണെന്ന്​ അറിയാനാകും. നീറ്റ്​ അഡ്​മിറ്റ്​ കാർഡുകൾ ഉടൻതന്നെ ലഭ്യമാകുമെന്നും അറിയിച്ചു. വിദ്യാർഥികൾക്ക്​ www.nta.ac.in, www.ntaneet.nic.in എന്നീ വെബ്​സൈറ്റുകളിലൂടെ നീറ്റ്​ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT