ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് (യു.ജി) തീയതി പ്രഖ്യാപിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സെപ്റ്റംബർ 12ന് നീറ്റ് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ചൊവ്വാഴ്ച (ജൂൈല 13,) വൈകീട്ട് അഞ്ചു മുതൽ ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) യുടെ ntaneet.nic.in വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് പരീക്ഷക്ക് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷങ്ങളിലേക്കാൾ പരീക്ഷകേന്ദ്രങ്ങൾ വർധിപ്പിക്കും. 2020ൽ 155 നഗരങ്ങളിലായി 3682 പരീക്ഷകേന്ദ്രങ്ങളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. ഇത് 196 നഗരങ്ങളായി ഉയർത്തും. പരീക്ഷാർഥികൾക്കുള്ള ഫേസ് മാസ്കുകൾ പരീക്ഷ കേന്ദ്രങ്ങളിൽനിന്ന് നൽകും. പരീക്ഷകേന്ദ്രങ്ങളിൽ പ്രവേശിക്കാനും പുറത്തിറങ്ങാനും പ്രത്യേക സമയം നൽകും. പരീക്ഷകേന്ദ്രങ്ങളിൽ സാമൂഹിക അകലം ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് 14 ലക്ഷത്തോളം വിദ്യാർഥികൾ എഴുതുന്ന പ്രവേശന പരീക്ഷയാണ് നീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.