നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.ടി പരീക്ഷകളുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.ടി, ഐ.സി.എ.ആർ പരീക്ഷകളുടെ തിയതി നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു.

നീറ്റ് (യു.ജി) പരീക്ഷ 2023 മേയ് ഏഴിന് നടക്കും.

ജെ.ഇ.ഇ (മെയിൻ) ആദ്യ സെഷൻ പരീക്ഷ 2023 ജനുവരി 24, 25, 27, 28, 29, 30, 31 തിയതികളിൽ നടക്കും.

ജെ.ഇ.ഇ (മെയിൻ) രണ്ടാം സെഷൻ പരീക്ഷ 2023 ഏപ്രിൽ ആറ്, എട്ട്, 10, 11, 12 തിയതികളിൽ നടക്കും.

ഐ.സി.എ.ആർ എ.ഐ.ഇ.ഇ.എ പരീക്ഷ ഏപ്രിൽ 26,27, 28, 29 തിയതികളിൽ നടക്കും.

യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള പൊതു പരീക്ഷ (സി.യു.ഇ.ടി) 2023 മേയ് 21 മുതൽ 31 വരെ നടക്കും.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്കും അറിയിപ്പുകൾക്കും നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്സൈറ്റ് സന്ദർശിക്കുക. (www.nta.ac.in)

Tags:    
News Summary - Neet cuet exam dates announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.