തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി ഞായറാഴ്ച നടക്കും. ഉച്ചക്കുശേഷം രണ്ടുമുതൽ അഞ്ച് വരെയാണ് പരീക്ഷ. രാജ്യത്തിനകത്തും ഗൾഫിലുമായി 202 നഗരകേന്ദ്രങ്ങളിലാണ് പരീക്ഷ.
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് നഗരകേന്ദ്രങ്ങളിലാണ് പരീക്ഷ. വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡുകൾ വെബ്സൈറ്റ് വഴി ലഭ്യമാക്കിയിട്ടുണ്ട്. https://neet.nta.nic.in/ വഴി അപേക്ഷ നമ്പറും ജനനത്തീയതിയും നൽകി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. പരീക്ഷയിൽ ഉത്തരം രേഖപ്പെടുത്തുന്നത് പരിചയപ്പെടുത്താൻ മാതൃക ഒ.എം.ആർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ പ്രയാസമുള്ളവർക്ക് 011-40759000 നമ്പറിലോ neet@nta.ac.in ഇ-മെയിലിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.