നീറ്റ് പി.ജി പരീക്ഷ ഫീസ് കുറച്ചു

ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ എഴുതുന്ന എല്ലാ വിഭാഗം വിദ്യാർഥികൾക്കും പരീക്ഷ ഫീസ് 750 രൂപ കുറച്ചു. പരീക്ഷ എഴുതുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് പ്രയോജനപ്പെടുന്നതിനായി പരീക്ഷ ഫീസ് കുറക്കാൻ തീരുമാനിച്ചതായി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) അധികൃതർ അറിയിച്ചു.

2024 ജനുവരി 1ന് ശേഷം പരീക്ഷക്ക് അപേക്ഷിക്കുന്ന ഏതൊരു വിദ്യാർഥിക്കും ഫീസ് ഇളവ് ലഭിക്കും. 2013ൽ ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്കുള്ള അപേക്ഷ ഫീസ് 3,750 രൂപയായിരുന്നു. 2021ൽ ഇത് 4,250 രൂപയായി ഉയർത്തി. 2024 ജനുവരി 1 മുതൽ ഇത് 3,500 രൂപയായിരിക്കും.

2013ൽ എസ്‌.സി, എസ്‌.ടി, പി.ഡബ്ല്യു.ഡി വിദ്യാർഥികൾക്കുള്ള അപേക്ഷ ഫീസ് 2750 രൂപയായിരുന്നു. 2021ൽ അത് 3250 രൂപയായി ഉയർത്തി. ഇപ്പോൾ 2500 രൂപയായി കുറഞ്ഞു.

Tags:    
News Summary - NEET PG examination fee reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT