നീറ്റ്​ 2021; ​ഡ്രസ്​ കോഡും മറ്റു മാർഗനിർദേശങ്ങളുമറിയാം

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്​ 2021 സെപ്​റ്റംബർ 12ന്​ നടക്കും. നാഷനൽ ടെസ്റ്റിങ്​ ഏജൻസിക്കാണ്​ പരീക്ഷ നടത്തിപ്പ്​ ചുമതല. ഉച്ച രണ്ടുമുതൽ അഞ്ചുവരെയാണ്​ പരീക്ഷ സമയം.

ഏകദേശം 16ലക്ഷം വിദ്യാർഥികൾ ഈ വർഷത്തെ നീറ്റ്​ എഴുതാൻ​ രജിസ്റ്റർ ചെയ്​തിട്ടുണ്ട്​. വിദ്യാർഥികൾക്ക്​ ഔദ്യോഗിക വെബ്​സൈറ്റായ neet.nta.nic.inലൂ​െട ചൊവ്വാഴ്ച മുതൽ അഡ്​മിറ്റ്​ കാർഡ്​ ഡൗൺലോഡ്​ ചെയ്യാം.

കർശന സുരക്ഷ മാനദണ്ഡങ്ങളോടെയാണ്​ പരീക്ഷ നടത്തിപ്പ്​. വിദ്യാർഥികൾക്കായി എൻ.ടി.എ വസ്​ത്രധാരണം ഉൾപ്പെടെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്​. ഇവ പാലിച്ചുവേണം വിദ്യാർഥികൾ പരീക്ഷക്ക്​ ഹാജരാകാൻ.

ഡ്രസ്​ കോഡ്​ നീറ്റ്​ 2021

1. ലളിതമായ വസ്​ത്രങ്ങളാകണം. ഫുൾ സ്ലീവ്​ വസ്​ത്രങ്ങളാകാൻ പാടില്ല. സാംസ്​കാരിക/പ്ര​േത്യക രീതിയിലുള്ളതോ ആയ വസ്​ത്രധാരണം തുടർന്നുപോരുന്നവരാണെങ്കിൽ അവസാന റി​േപ്പാർട്ടിങ്​ സമയത്തിന്​ ഒരുമണിക്കൂർ മുമ്പ്​ അതായത്​ ഉച്ച 12.30ക്ക്​ മുമ്പ്​ റിപ്പോർട്ട്​ ചെയ്യണം.

2. ഷൂ ധരിക്കാൻ അനുവദിക്കില്ല

3. ഒഴിവാക്കാൻ കഴിയാത്തവ എന്തെങ്കിലു​മുണ്ടെങ്കിൽ (മെഡിക്കൽ) അഡ്​മിറ്റ്​ കാർഡ്​ വിതരണം ആരംഭിക്കുന്നതിന്​ മുമ്പ്​ എൻ.ടി.എയുടെ അനുമതി തേടണം.

ഇവ ഉപയോഗിക്കരു​ത്​

1. എഴുതിയതും പ്രിന്‍റഡ്​ ആയതുമായ പേപ്പറുകൾ ഉപയോഗിക്കാൻ പാടില്ല. ​േജാമെട്രി/പെൻസിൽ ബോക്​സ്​, പ്ലാസ്റ്റിക്​ പൗച്ച്​, കാൽക്കുലേറ്റർ, പേന, സ്കെയിൽ, റൈറ്റിങ്​ പാഡ്​, പെൻ ഡ്രൈവ്​, ഇറേസർ തുടങ്ങിയവ പരീക്ഷകേന്ദ്രങ്ങളിൽ ​​അനുവദിക്കില്ല

2. വാലറ്റ്​, ഗോഗ്​ൾസ്​, ഹാൻബാഗുകൾ, ബെൽറ്റ്​, തൊപ്പി തുടങ്ങിയവ അനുവദിക്കില്ല

3. മൊബൈൽ ഫോൺ, ബ്ലൂടൂത്ത്​, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത്​ ബാൻഡ്​ തുടങ്ങിയവ പരീക്ഷകേന്ദ്രത്തിൽ അനുവദിക്കില്ല

4. വാച്ച്​/റിസ്റ്റ്​ വാച്ച്​, ​േബ്രസ്​ലറ്റ്​, കാമറ തുടങ്ങിയവ

5. ആഭരണങ്ങൾ, ലോഹവസ്​തുക്കൾ തുടങ്ങിയവ

6. ഭക്ഷണം, വെള്ളകുപ്പി തുടങ്ങിയവ

7. മൈക്രോചിപ്പ്​, കാമറ, ബ്ലൂടൂത്ത്​ ഉപകരണങ്ങൾ തുടങ്ങി ആശയവിനിമയത്തിന്​ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും

കോവിഡ്​ നിർദേശങ്ങൾ

കോവിഡ്​ പ്രതിരോധത്തിന്‍റെ ഭാഗമായി വിദ്യാർഥികൾ നിർബന്ധമായും കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കണം. വായും മൂക്കും മൂടുന്ന തരത്തിൽ മാസ്​ക്​ നിർബന്ധമായും ധരിച്ചിരിക്കണം. 50 മില്ലിയുടെ ഹാൻഡ്​ സാനിറ്റൈസൻ കുപ്പി കൈയിൽ കരുതാം. 

Tags:    
News Summary - NEET UG 2021 Dress Code and Other Guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.