തിരുവനന്തപുരം: മെഡിക്കൽ/ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് -യു.ജി) ഞായറാഴ്ച നടക്കും. ഉച്ചക്കുശേഷം രണ്ടുമുതൽ അഞ്ചുവരെയാണ് പരീക്ഷ. 11 മുതൽ പരീക്ഷ കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കും. എന്നാൽ, ഒന്നരക്കുശേഷം പ്രവേശനം അനുവദിക്കില്ല.
രാജ്യത്തെയും ഗൾഫിലെയും 202 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിൽ 16.1 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. കേരളത്തിൽ 13 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിൽ 325 ഒാളം പരീക്ഷകേന്ദ്രങ്ങളിലായി 1,16,010 പേരാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കേരളത്തിൽ പരീക്ഷയെഴുതുന്നവരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ട്. കഴിഞ്ഞവർഷം 1,15,959 പേരാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്.
ഇതാദ്യമായി മലയാളത്തിലും ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ഇത്തവണ നീറ്റ് പരീക്ഷ. കോവിഡ് സാഹചര്യത്തിൽ ബെഞ്ചിൽ ഒരാൾ എന്ന രീതിയിൽ ഹാളിൽ 12 വിദ്യാർഥികൾക്കാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. മുൻകൂട്ടി അറിയിച്ച കോവിഡ് ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും കെണ്ടയ്ൻമെൻറ് സോണിൽനിന്നുള്ളവർക്കും മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷയെഴുതാൻ സൗകര്യമൊരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.