ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുഉ പഞ്ചാബ്, മലയാളം ഉൾപ്പെടെ 13 ഭാഷകളിലെഴുതാം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചതാണ് ഇക്കാര്യം.
ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യൻ വിദ്യാർഥികളെ കൂടി പരിഗണിച്ച് കുവൈത്തിലും ഇത്തവണ നീറ്റ് കേന്ദ്രം അനുവദിക്കും.
രജിസ്േട്രഷൻ ചെവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ആരംഭിച്ചിരുന്നു. http://ntaneet.nic.in വഴി അപേക്ഷ സമർപ്പിക്കാം.
ഇംഗ്ലീഷ് കൂടാതെ ഹിന്ദി, അസമീസ്, ബംഗാളി, ഒഡിയ, ഗുജറാത്തി, മറാത്തി, തെലുഗു, കന്നഡ, തമിഴ്, ഉറുദു ഭാഷകളിൽ നേരത്തേ പരീക്ഷ എഴുതാൻ അനുവാദമുണ്ടായിരുന്നു. മലയാളവും പഞ്ചാബിയും ഇത്തവണ മുതൽ ഉൾപ്പെടുത്തി. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് പ്രദേശിക ഭാഷകളിൽ നീറ്റ് നടത്താനുള്ള തീരുമാനം.
ആഗസ്റ്റ് ഒന്നിന് പരീക്ഷ നടത്താനായിരുന്നു ആദ്യ തീരുമാനം. തുടർന്ന് സെപ്റ്റംബർ 12ലേക്ക് മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
കോവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്തുന്ന നഗരങ്ങളുടെ എണ്ണം വർധിപ്പിച്ചിരുന്നു. 155ൽനിന്ന് 198ആയാണ് ഉയർത്തിയത്. മുൻവർഷം 3862 പരീക്ഷ കേന്ദ്രങ്ങളുണ്ടായിരുന്നു. ഇത്തവണ എണ്ണം വീണ്ടും ഉയരും.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മുൻ വർഷം സെപ്റ്റംബർ 13നായിരുന്നു നീറ്റ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരീക്ഷ. പരീക്ഷയെഴുതിയ 13.66ലക്ഷം വിദ്യാർഥികളിൽ 7,71,500പേർ യോഗ്യത േനടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.