രാജ്യത്തെ എൻ.ഐ.ടികളിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലും (ഐ.ഐ.ഐ.ടി) ഈ വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രോഗ്രാമിലേക്കുള്ള പൊതുപ്രവേശന പരീക്ഷ ‘നിംസെറ്റ്-2024’ ജൂൺ എട്ടിന് ദേശീയതലത്തിൽ നടത്തും. എൻ.ഐ.ടി ജംഷഡ്പുരാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. എൻ.ഐ.ടി-തിരുച്ചിറപ്പള്ളി, വാറങ്കൽ, സൂരത്കൽ, റായ്പൂർ, കുരുക്ഷേത്ര, ജംഷഡ്പൂർ, ഭോപാൽ, അലഹബാദ്, അഗർത്തല എന്നിവിടങ്ങളിലാണ് എം.സി.എ കോഴ്സുള്ളത്.
യോഗ്യത: മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് മൊത്തം 60 ശതമാനം മാർക്കിൽ/6.5 സി.ജി.പി.എയിൽ കുറയാതെ ബിരുദം അല്ലെങ്കിൽ ബി.ഇ/ബി.ടെക്. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 55 ശതമാനം മാർക്ക്/6.0 സി.ജി.പി.എ മതിയാകും. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
അപേക്ഷ ഫീസ് 2500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക് 1250 രൂപ മതി. നിംസെറ്റ്-2024 വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും www.nimcet.in, https://nimcet.admissions.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. എൻ.ഐ.ടികളിലും ഐ.ഐ.ഐ.ടി ഭോപാലിലുമായി ആകെ 1033 സീറ്റുകളാണ് എം.സി.എക്കുള്ളത്. . എസ്.സി/എസ്.ടി/ഒ.ബി.സി/ഇ.ഡബ്ലിയു.എസ്/പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക് സീറ്റുകളിൽ സംവരണമുണ്ട്. നിംസെറ്റിൽ മാത്തമാറ്റിക്സ്, അനലിറ്റിക്കൽ എബിലിറ്റി ആൻഡ് ലോജിക്കൽ റീസണിങ്, കമ്പ്യൂട്ടർ അവയർനെസ്, ജനറൽ ഇംഗ്ലീഷ് വിഷയങ്ങളിലായി മൾട്ടിപ്ൾ ചോയിസ് മാതൃകയിൽ 120 ചോദ്യങ്ങളുണ്ടാവും. നിംസെറ്റ് റാങ്കടിസ്ഥാനത്തിൽ പ്രത്യേക കൗൺസലിങ് നടത്തിയാണ് പ്രവേ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.