പ്രതീകാത്മക ചിത്രം

നീറ്റ് യു.ജി ചോദ്യം ചോർന്നെന്ന ആരോപണം തെറ്റെന്ന് എൻ.ടി.എ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ്-​യു.​ജി​യു​ടെ ചോ​ദ്യം ചോ​ർ​ന്നെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യും അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്ന് നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി (എ​ൻ.​ടി.​എ). ചോ​ദ്യം ചോ​ർ​ന്നെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​ത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ചോ​ദ്യ​പേ​പ്പ​റു​ക​ൾ​ക്ക് യ​ഥാ​ർ​ഥ ചോ​ദ്യ​പേ​പ്പ​റു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും എ​ൻ.​ടി.​എ​യു​ടെ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​പ്ര​കാ​രം പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷ​മാ​ണ് ഈ ​വി​ല​യി​രു​ത്ത​ലെ​ന്നും എ​ൻ.​ടി.​എ സീ​നി​യ​ർ ഡ​യ​റ​ക്ട​ർ സാ​ധ​ന പ​രാ​ശ​ർ പ​റ​ഞ്ഞു. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ടെ ഗേ​റ്റ് അ​ട​ച്ചാ​ൽ പു​റ​ത്തു​നി​ന്നു​ള്ള ആ​ർ​ക്കും സി.​സി.​ടി.​വി നി​രീ​ക്ഷ​ണ​മു​ള്ള അ​ക​ത്ത് പ്ര​വ​ശി​ക്കാ​നാ​വി​ല്ല.

പ​രീ​ക്ഷ​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കി​ല്ല. രാ​ജ​സ്ഥാ​നി​ലെ 120 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്തി​യെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

രാ​ജ​സ്ഥാ​നി​ലെ സ​വാ​യ് മ​ധേ​പൂ​രി​ലെ സ്കൂ​ളി​ൽ ഹി​ന്ദി മീ​ഡി​യ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇം​ഗ്ലീ​ഷ് ചോ​ദ്യ​ക്ക​ട​ലാ​സ് മാ​റി ന​ൽ​കി​യി​രു​ന്നു. വൈ​കീ​ട്ട് നാ​ലോ​ടെ ചി​ല കു​ട്ടി​ക​ൾ ഹാ​ൾ വി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. നീ​റ്റ് നി​യ​മാ​വ​ലി​പ്ര​കാ​രം പ​രീ​ക്ഷ ക​ഴി​ഞ്ഞ​ശേ​ഷ​മേ വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തു​പോ​കാ​ൻ പാ​ടു​ള്ളൂ. ഇ​വ​രു​ടെ ചോ​ദ്യ​ക്ക​ട​ലാ​സു​ക​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്.

ഇ​തി​ന​കം പ​രീ​ക്ഷ തു​ട​ങ്ങി​യ​തി​നാ​ലും വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ ഹാ​ളി​ലാ​യി​രു​ന്ന​തി​നാ​ലും ഇ​ത് ചോ​ദ്യ ചോ​ർ​ച്ച​യ​ല്ലെ​ന്നാ​യി​രു​ന്നു എ​ൻ.​ടി.​എ നേ​ര​ത്തെ വി​ശ​ദീ​ക​രി​ച്ച​ത്. ഈ ​സ്കൂ​ളി​ലെ 120 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ​യാ​ണ് വീ​ണ്ടും ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്തെ​യും വി​ദേ​ശ​ത്തെ​യും 4,750 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ന്ന​ത്.

Tags:    
News Summary - NTA denies allegation of NEET UG question leak is false

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.