ജെ.ഇ.ഇ മെയിൻ 2021; മൂന്നാം സെക്ഷൻ പരീക്ഷാ ഫല പ്രഖ്യാപനം ഇന്ന്​

ന്യൂഡൽഹി: ജോയന്‍റ്​ എൻട്രൻസ്​ എക്​സാമിനേഷൻ (​െജ.ഇ.ഇ) മെയിൻ മൂന്നാം സെക്ഷൻ പരീക്ഷ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. മൂന്നുമണിയോടെ ഫലം പ്രഖ്യാപിക്കുമെന്നാണ്​ വിവരം.

നാഷനൽ ടെസ്റ്റിങ്​ ഏജൻസിയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷ നടത്തിപ്പ്​. jeemain.nta.nic.in വെബ്​സൈറ്റിലൂടെ ഫലമറിയാം.

ജൂലൈ 20,22,25,27 തീയതികളിലായിരുന്നു മൂന്നാം സെക്ഷൻ പരീക്ഷ. ആഗസ്റ്റ്​ 26,27,31, സെപ്​റ്റംബർ ഒന്ന്​, രണ്ട്​ തീയതികളിലാണ്​ ജെ.ഇ.ഇ മെയിൻ നാലാം സെക്ഷൻ നടക്കും.

വിദ്യാർഥികൾക്ക്​ തങ്ങളുടെ സ്​കോറുകൾ മെച്ചപ്പെടുത്തുന്നതിനും മറ്റുമായി വർഷത്തിൽ നാലുതവണ ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നു. ആദ്യ സെഷൻ ഫെബ്രുവരിയിലും രണ്ടാം സെക്ഷൻ മാർച്ചിലുമായിരുന്നു. ഏപ്രിൽ -മേയ്​ ഘട്ടത്തിൽ മൂന്നും നാലും സെക്ഷൻ നടത്താനായിരുന്നു തീരുമാനം. എന്നാൽ കോവിഡ്​ രണ്ടാം തരംഗം മൂലം ജൂലൈ, ആഗസ്റ്റ്​ മാസങ്ങളിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഐ.ഐ.ടികളിലെ വിവിധ എൻജിനീയറിങ്​ കോഴ്​സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ്​ ജെ.ഇ.ഇ. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ പരീക്ഷ നടത്തിപ്പ്​. 

Tags:    
News Summary - NTA JEE Main 2021 result to be announced today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT