പി.ജി ഡെൻറൽ: സംസ്ഥാന ​ക്വോട്ട സീറ്റുകളിലേക്ക്​ പ്രവേശനത്തിന്​ അപേക്ഷിക്കാം

തിരുവനന്തപുരം: പി.ജി ഡെൻറൽ കോഴ്സുകളിലെ സംസ്ഥാന ​േക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണവും ഓപ്ഷൻ രജിസ്ട്രേഷനും ഒക്ടോബർ അഞ്ചിന് വൈകീട്ട് അഞ്ചിന് അവസാനിക്കും. ​െപ്രാവിഷനൽ അലോട്ട്മെൻറ്​ ലിസ്​റ്റ്​ ആറിന് പ്രസിദ്ധീകരിക്കും. പ്രവേശന - സമയത്ത് കാറ്റഗറി/കമ്യൂണിറ്റി ക്ലെയിം സംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ കഴിയാതെവരുന്ന പക്ഷം കാറ്റഗറി/കമ്യൂണിറ്റി ​േക്വാട്ടയിൽ ലഭിച്ച അലോട്ട്മെൻറ്​ റദ്ദാകും.

കൂടാതെ, കാറ്റഗറി ക്ലെയിം റദ്ദാകുന്ന പക്ഷം ലഭിച്ച അലോട്ട്മെൻറി​െൻറ ലോവർ ഓപ്ഷനുകളും റദ്ദാകും. കാറ്റഗറി ക്ലെയിം റദ്ദാകുന്ന വിദ്യാർഥികളെ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയായിരിക്കും തുടർന്നുള്ള അലോട്ട്മെൻറിന് പരിഗണിക്കുന്നത്.

അതിനാൽ ഓൺലൈൻ അപേക്ഷയോടൊപ്പം കമ്യൂണിറ്റി/കാറ്റഗറി ക്ലെയിം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് തെളിയിക്കുന്നതിനാവശ്യമായ ഡോക്യുമെൻറുകൾ/ സർട്ടിഫിക്കറ്റുകൾ പ്രവേശനസമയത്ത് ഹാജരാക്കണമെന്ന് പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു.

Tags:    
News Summary - PG Dental: Candidates can apply for admission to state quota seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.