ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് കടുപ്പമേറിയ ചോദ്യങ്ങളുമായി പ്ലസ് ടു കെമിസ്ട്രി പരീക്ഷ

തിരുവനന്തപുരം: ഫോക്കസ് ഏരിയക്ക് പുറത്തുനിന്നുള്ള ചോദ്യങ്ങൾക്ക് കടുപ്പം കൂട്ടി വെള്ളിയാഴ്ചയിലെ പ്ലസ് ടു കെമിസ്ട്രി പരീക്ഷ. ചോയ്സ് ഇല്ലാത്ത പാർട്ടിൽ പോലും വന്ന ചോദ്യങ്ങൾ ബുദ്ധിമുട്ടേറിയതായിരുന്നെന്ന് വിദ്യാർഥികളും അധ്യാപകരും ഒരുപോലെ പറയുന്നു. ഫോക്കസ് ഏരിയക്ക് പുറത്തുള്ള ചോദ്യങ്ങൾക്ക് കാഠിന്യമേറിയത് ഉയർന്ന മാർക്ക് പ്രതീക്ഷിക്കുന്ന വിദ്യാർഥികൾക്കായിരിക്കും തിരിച്ചടിയാവുക.

ഫോക്കസ് ഏരിയക്ക് പുറത്തുനിന്നുള്ള ചോദ്യങ്ങൾ ചോയ്സ് ഇല്ലാതെ ചോദിക്കുന്ന ഒന്നാം പാർട്ടിലെ ചോദ്യങ്ങൾ വിദ്യാർഥികളെ ഏറെ വലച്ചു. മറ്റു പാർട്ടുകളിലെ ഫോക്കസ് ഏരിയക്ക് പുറത്തുനിന്നുള്ള ചോദ്യങ്ങൾക്കും സമാന സ്വഭാവം. 15 മാർക്കിനുള്ള അഞ്ചു ചോദ്യങ്ങൾക്ക് കടുപ്പമേറെയായിരുന്നെന്നാണ് അധ്യാപകർ പറയുന്നത്.

വിദ്യാർഥികൾ പരീക്ഷക്ക് ഊന്നൽ നൽകി പഠിക്കേണ്ട പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയ. ഇതിൽനിന്ന് 70 ശതമാനം മാർക്കിനുള്ള ചോദ്യങ്ങളാണുള്ളത്. ഇതിൽ മുഴുവൻ പാർട്ടിലും ചോയ്സ് ചോദ്യങ്ങളുണ്ട്. എന്നാൽ, 30 ശതമാനം മാർക്കിനുള്ള ചോദ്യങ്ങളാണ് ഫോക്കസ് ഏരിയക്ക് പുറത്തുനിന്നുള്ളത്. ഇതിൽ ചില പാർട്ടിലെ ചോദ്യങ്ങൾക്ക് ചോയ്സും നൽകിയിട്ടില്ല.

വിദ്യാർഥികൾ പഠനത്തിൽ ഊന്നൽ നൽകാത്ത ഭാഗത്തുനിന്ന് ചോദ്യങ്ങൾക്ക് കാഠിന്യമേറിയത് എ പ്ലസ് നേട്ടം പ്രതീക്ഷിക്കുന്നവർക്കായിരിക്കും പ്രധാനമായും തിരിച്ചടിയാവുക. എൻജിനീയറിങ് പ്രവേശനത്തിന് പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളിലെ മാർക്കും പരിഗണിക്കാറുണ്ട്.

Tags:    
News Summary - Plus Two Chemistry exam with tough questions from outside the focus area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.