പ്ലസ് ടു, വി.എച്ച്​.എസ്​.ഇ ഫലം ബുധനാ​ഴ്​ച രണ്ടിന്​

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി,  വി.എച്ച്.എസ്.ഇ പരീക്ഷഫലം ബുധനാ​ഴ്​ച രണ്ടിന്​ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. പരീക്ഷഫലം keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in, www.vhse.kerala.gov.in എന്നീ ​സൈറ്റുകളിൽ ലഭ്യമാകും. PRD Live, Saphalam 2020, iExaMS എന്നീ ആപ്പുകളിലും ഫലം ലഭിക്കും.

 

2032 കേന്ദ്രങ്ങളിലായി 452572 പേരാണ്​ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്​. 28000ത്തോളം വിദ്യാർഥികളാണ്​ വി.എച്ച്​.എസ്​.ഇ പരീക്ഷ എഴുതിയത്​. കോവിഡ്​ വ്യാപനത്തെ തുടർന്ന്​ മാർച്ചിൽ നിർത്തിവെച്ച പരീക്ഷ പിന്നീട്​ മേയ്​ അവസാനവാരമാണ്​ പൂർത്തിയാക്കിയത്.

ജൂലൈ 10ന്​ ഫലം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തിരുവനന്തപുരത്ത്​ ട്രിപ്​ൾ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ മാറ്റിവെച്ചു​. 

Tags:    
News Summary - plus two vhse result 2020-eductional news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.