തിരുവനന്തപുരം: 2022 ഒക്ടോബറിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോ കോപ്പി ലഭിക്കുന്നതിനും നിശ്ചിതഫോറങ്ങളിലുള്ള അപേക്ഷകൾ ഫീസ് സഹിതം പരീക്ഷക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് നൽകണം. അവസാന തീയ്യതി ഡിസംബർ 22.
ഫീസ് വിവരം: (പേപ്പർ ഒന്നിന്) പുനർമൂല്യനിർണയം: 500 രൂപ, ഫോട്ടോകോപ്പി: 300 രൂപ, സൂക്ഷ്മ പരിശോധന: 100 രൂപ.
അപേക്ഷകൾ ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാാറങ്ങൾ സ്കൂളുകളിലും ഹയർസെക്കൻഡറി പോർട്ടലിലും ലഭ്യമാണ്.
സ്കൂളുകളിൽ ലഭിക്കുന്ന അപേക്ഷകൾ iExamsൽ ഡിസംബർ 24നകം അപ്ലോഡ് ചെയ്യണമെന്ന് ഹയർസെക്കൻഡറി എക്സാമിനേഷൻ ബോർഡ് സെക്രട്ടറി അറിയിച്ചു.
തിരുവനന്തപുരം: വി.എച്ച്.എസ്.ഇ ഒക്ടോബറിൽ നടത്തിയ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സ്കോറുകൾ പ്രസിദ്ധീകരിച്ചു. www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.