പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ ഖത്തറിലും എഴുതാം

ദോ​ഹ: പി.​എം. ഫൗ​ണ്ടേ​ഷ​ൻ ‘ഗ​ൾ​ഫ് മാ​ധ്യ​മം’ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന പി.​എം. ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച്ച് പ​രീ​ക്ഷ ഖ​ത്ത​റി​ൽ എ​ഴു​താ​നും അ​വ​സ​രം. പ​ത്താം​ക്ലാ​സ് ഉ​ന്ന​ത വി​ജ​യി​ക​ളാ​യ പ​ത്തു​പേ​ർ​ക്ക് 1.25 ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പാ​ണ് പി.​എം. ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കു​ന്ന​ത്. പ​രീ​ക്ഷ​യു​ടെ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ നി​ശ്ചി​ത മാ​ർ​ക്ക് നേ​ടു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും സാ​ക്ഷ്യ​പ​ത്ര​വും ന​ൽ​കും. ടാ​ല​ന്റ് പ​രീ​ക്ഷ​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ സെ​പ്റ്റം​ബ​ർ 15നു​ള്ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ഖ​ത്ത​റി​നു പു​റ​മെ, കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലും മ​റ്റു ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​വ​സ​ര​മു​ണ്ട്. അ​ടി​സ്ഥാ​ന ശാ​സ്ത്രം, സാ​മൂ​ഹ്യ​ശാ​സ്ത്രം, പൊ​തു​വി​ജ്ഞാ​നം, ഇ​ന്റ​ലി​ജ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ പ​ത്താം ക്ലാ​സ് നി​ല​വാ​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ര​ണ്ടു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഒ​ബ്ജ​ക്റ്റി​വ് പ​രീ​ക്ഷ​യു​ടെ സി​ല​ബ​സ്.

ആ​ർ​ക്കൊ​ക്കെ ​അ​പേ​ക്ഷി​ക്കാം

2023ലെ ​പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഇ​നി​പ​റ​യു​ന്ന ഏ​തെ​ങ്കി​ലും യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ടാ​ല​ന്റ് സെ​ർ​ച്ച് പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാം: എ​സ്.​എ​സ്.​എ​ൽ.​സി/​ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്, സി.​ബി.​എ​സ്.​ഇ/​ഐ.​സി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ ഓ​രോ വി​ഷ​യ​ത്തി​ലും 90 ശ​ത​മാ​നം മാ​ർ​ക്ക്.

സ്​​പോ​ർ​ട്സ്, ആ​ർ​ട്സ്, ക​ൾ​ച്ച​ർ, ലീ​ഡ​ർ​ഷി​പ്, സോ​ഷ്യ​ൽ സ​ർ​വി​സ്, ഐ.​ടി എ​ന്നി​വ​യി​ൽ സം​സ്ഥാ​ന-​ദേ​ശീ​യ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടു​ക​യും എ​സ്.​എ​സ്.​എ​ൽ.​സി/​ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് അ​ല്ലെ​ങ്കി​ൽ സി.​ബി.​എ​സ്.​ഇ/​ഐ.​സി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ ഓ​രോ വി​ഷ​യ​ത്തി​നും 80 ശ​ത​മാ​നം മാ​ർ​ക്ക് സ്വ​ന്ത​മാ​ക്കി​യ​വ​ർ.

ര​ജി​സ്ട്രേ​ഷ​ന്

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് www.pmfonline.org എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ടാ​ല​ന്റ് സെ​ർ​ച്ച് പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0484 2367279, +91 7510672798 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - PM Foundation Talent Search Exam can also be written in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.