തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itschool.gov.in വെബ്സൈറ്റിലൂടെ ഫലമറിയാന്‍ കൈറ്റ് സംവിധാനം ഒരുക്കി. ഇതിനു പുറമെ സഫലം 2018 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം.
വ്യക്തിഗത റിസൽറ്റിന് പുറമെ സ്കൂള്‍-വിദ്യാഭ്യാസ ജില്ല- റവന്യൂ ജില്ലാ തലങ്ങളിലുള്ള ഫലം അവലോകനം ഉള്‍ക്കൊള്ളുന്ന പൂർണമായ വിശകലനം പോര്‍ട്ടലിലും മൊബൈലില്‍ ആപ്പിലും റിസൽറ്റ് അനാലിസിസ് എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭ്യമാകും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ‘Saphalam 2018’ ആപ് ഡൗണ്‍ലോഡ് ചെയ്യാം. വളരെ എളുപ്പം ഫലം ലഭിക്കാന്‍ പ്രത്യേക ക്ലൗഡധിഷ്ഠിത സംവിധാനം കൈറ്റ് ഒരുക്കിയിട്ടുണ്ട്.
ഹയര്‍ സെക്കൻഡറി, -വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറക്ക് ആപ്പിലും ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.