തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ 2019 മാർച്ച് ആറിൽനിന്ന് 25ലേക്ക് നീട്ടും. ഏപ്രിൽ പത്തിന് പരീക്ഷ അവസാനിക്കുന്ന രീതിയിൽ ടൈംടേബിൾ പുനഃക്രമീകരിക്കാനും ധാരണയായി. ഇതുസംബന്ധിച്ച് വ്യാഴാഴ്ച ചേരുന്ന ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ക്യു.െഎ.പി) മോണിറ്ററിങ് യോഗത്തിൽ ഒൗദ്യോഗിക തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ അറിയിച്ചു.
എസ്.എസ്.എൽ.സി പരീക്ഷ മാറ്റുന്നതോടെ സ്കൂൾ വാർഷിക പരീക്ഷാ തീയതിയിലും മാറ്റം വരും.
കോഴിക്കോട് ജില്ലയിലെ നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ സ്കൂൾ തുറക്കാൻ വൈകിയതും കാലവർഷക്കെടുതി കാരണം തുടർച്ചയായ അവധിയും കാരണം സ്കൂളുകളിൽ മതിയായ അധ്യയനദിവസം ഉറപ്പുവരുത്താൻ പറ്റാത്ത സാഹചര്യത്തിലാണ് തീരുമാനം. 200 അധ്യയനദിനങ്ങൾ ഉറപ്പാക്കിയാണ് വിദ്യാഭ്യാസ കലണ്ടർ തയാറാക്കിയത്. ഇതിനായി ഏഴ് ശനിയാഴ്ചകൾ പ്രവൃത്തിദിവസമാക്കിയിരുന്നു. എന്നാൽ സ്കൂളുകൾക്ക് കൂട്ട അവധി നൽകേണ്ടിവന്നതോടെ ഉദ്ദേശിച്ച അധ്യയനദിനങ്ങൾ ഉറപ്പുവരുത്താൻ കഴിഞ്ഞില്ല.
കൂടുതൽ ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കുന്നതിൽ അധ്യാപകസംഘടനകൾ എതിർപ്പറിയിച്ചിരുന്നു. പാഠഭാഗങ്ങൾ തീർക്കാതെ പരീക്ഷ കുട്ടികളെ ബാധിക്കും. അതിനാലാണ് പരീക്ഷ നീട്ടുന്നത്. ഹയർ സെക്കൻഡറി പരീക്ഷകൾ നീട്ടുന്നത് ഡയറക്ടറേറ്റിെൻറ പരിഗണനയിലുണ്ട്. എന്നാൽ അന്തിമതീരുമാനമെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.