തിരുവനന്തപുരം: എസ്.എസ്.എൽ.സി മൂല്യനിർണയ ക്യാമ്പുകളിൽനിന്ന് രണ്ടുതവണയാണ് ഒാരോ വിദ്യാർഥിയുടെയും മാർക്ക് രേഖപ്പെടുത്തി പരീക്ഷാഭവെൻറ സെർവറിലേക്ക് അപ്ലോഡ് ചെയ്യുക. മാർക്ക് രേഖപ്പെടുത്തിയതിൽ പിഴവുണ്ടെങ്കിൽ ഇരട്ട എൻട്രിയിലൂടെ കണ്ടെത്താൻ കഴിയും. ടാബുലേഷന്‍ ശേഷം മാർക്കുകളുടെ പരിശോധന പരീക്ഷാഭവൻ നടത്തും.
ഏതെങ്കിലും വിദ്യാർഥിയുടെ മാർക്ക് രേഖപ്പെടുത്താതെ പോയിട്ടുണ്ടെങ്കിൽ അവ കണ്ടെത്തി രേഖപ്പെടുത്തുന്ന ജോലിയും ഇൗ സമയത്ത് പൂർത്തിയാക്കും. ഇതേ മാർക്ക് തന്നെ പരീക്ഷാഭവനിൽ ഒരുതവണകൂടി പരിശോധിക്കും. ഇതിനുശേഷം െഎ.ടി പരീക്ഷയുടെ മാർക്കും ഗ്രേസ് മാർക്കും ചേർക്കും. ഇതോടെ ഫലം തയാറാകും. തുടർന്ന് പാസ്ബോർഡ് യോഗം ചേർന്ന് അംഗീകാരം നൽകും. തൊട്ടടുത്ത ദിവസം പരീക്ഷാഫലം പ്രസിദ്ധീകരിക്കും.
ഏപ്രിൽ 30നോ മേയ് രണ്ടിേനാ പാസ്ബോർഡ് യോഗം ചേരാനാണ് സാധ്യത. 30ന് യോഗം ചേർന്നാൽ മേയ് ഒന്നിലെ അവധി കഴിഞ്ഞ് രണ്ടിന് ഫലം പ്രസിദ്ധീകരിക്കാനാകും. മേയ് രണ്ടിന് പാസ്ബോർഡ് േയാഗം ചേർന്നാൽ മൂന്നിന് ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവർഷം മേയ് അഞ്ചിന് ഫലം പ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.