എസ്​.എസ്​.എൽ.സി, ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്​മെൻറ്​ പരീക്ഷ സെപ്​റ്റംബർ 22 മുതൽ

തിരുവനന്തപുരം: ഹയർ സെക്കൻഡറി/വി.എച്ച്​.എസ്​.ഇ/ടെക്​നിക്കൽ ഹയർ സെക്കൻഡറി/ആർട്ട്​ ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്​മെൻറ്​ പരീക്ഷ സെപ്​റ്റംബർ 22ന്​ ആരംഭിക്കും.

ഇതുസംബന്ധിച്ച വിജ്​ഞാപനം www.dhsekerala.gov.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. എസ്​.എസ്​.എൽ.സി/ടി.എച്ച്​.എസ്​.എൽ.സി/എ.എച്ച്​.എസ്​.എൽ.സി/എസ്​.എസ്​.എൽ.സി (ഹിയറിങ്​ ഇംപയേർഡ്​)/ടി.എച്ച്​.എസ്​.എൽ.സി (ഹിയറിങ്​ ഇംപയേർഡ്​) സേ പരീക്ഷയും സെപ്​റ്റംബർ 22ന്​ ആരംഭിക്കും.

പരീക്ഷ വിജ്​ഞാപനം www.keralapareekshabhavan.in വെബ്​സൈറ്റിൽ വെള്ളിയാഴ്​ച പ്രസിദ്ധീകരിക്കും.

കോവിഡ്​ പശ്​ചാത്തലത്തിൽ മേയ്​ 26 മുതൽ നടന്ന പരീക്ഷകൾ എഴുതാൻ കഴിയാതിരുന്ന കുട്ടികൾക്ക്​ അവസരം നഷ്​ടപ്പെട്ട വിഷയങ്ങൾക്ക്​ രജിസ്​റ്റർ ചെയ്യാം. ഇത്തരം വിദ്യാർഥികളെ ​െറഗുലർ വിഭാഗത്തിൽ ഉൾപ്പെടുത്തി പരീക്ഷഫലം പ്രസിദ്ധീകരിക്കും.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.