തിരുവനന്തപുരം: എസ്.എസ്.എൽ.സി മലയാളം ഒന്നാം പേപ്പറിെൻറ പരീക്ഷയിൽ നാല് ചോദ്യങ്ങളിൽ പ്രശ്നമുള്ളതായി സ്കീം ഫൈനലൈസേഷൻ ക്യാമ്പിൽ ആക്ഷേപം. ഇൗ ചോദ്യങ്ങളുടെ കാര്യത്തിൽ ബുധനാഴ്ച അവസാനിക്കുന്ന ക്യാമ്പിൽ തീരുമാനമുണ്ടാകും.
ഒരു മാർക്കിെൻറ നാല് ചോദ്യങ്ങളിലാണ് പ്രശ്നം ഉന്നയിക്കപ്പെട്ടത്. ആദ്യ ചോദ്യത്തിന് കടുപ്പം കൂടുതലായിരുെന്നന്നാണ് ആക്ഷേപം. മൂന്നാമത്തെ ചോദ്യത്തിെൻറ ഉത്തരം ചോദ്യത്തിൽ തന്നെയുണ്ടെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം വീണ്ടും പരിശോധിച്ച് ആവശ്യമെങ്കിൽ പരിഹാരനടപടികൾ സ്കീം ഫൈനലൈസേഷനിൽ സ്വീകരിക്കാനാണ് ധാരണ.
തൈക്കാട് ഗവ. മോഡൽ ജി.എച്ച്.എസ്.എസ് -മലയാളം ഒന്ന് , കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് -മലയാളം രണ്ട്, പാലക്കാട് പി.എം.ജി.എച്ച്.എസ്.എസ്- ഇംഗ്ലീഷ്, തൃശൂർ ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് -ഹിന്ദി, തൃശൂർ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ് സോഷ്യൽ സയൻസ്, തിരൂർ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ് -ഫിസിക്സ്, ചാലക്കുടി ജി.വി.എച്ച്.എസ്.എസ് -കെമിസ്ട്രി, കണ്ണൂർ ജി.വി.എച്ച്.എസ്.എസ് സ്പോർട്സ് -ബയോളജി, എറണാകുളം ജി.ജി.എച്ച്.എസ്.എസ് -കണക്ക്, എറണാകുളം എസ്.ആർ.വി ഹൈസ്കൂൾ -അറബിക്, ഉറുദു, സംസ്കൃതം എന്നിവിടങ്ങളിലാണ് സ്കീം ഫൈനലൈസേഷൻ ക്യാമ്പുകൾ നടക്കുന്നത്.
ബുധനാഴ്ച പൂർത്തിയാകും. ഇവിടെ തയാറാക്കുന്ന സ്കീമിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തുക.
ഏപ്രിൽ ആറ് മുതൽ 21 വരെയാണ് മൂല്യനിർണയം. ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം 114 കേന്ദ്രങ്ങളിൽ ബുധനാഴ്ച തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.