എസ്.എസ്.എൽ.സി ഫലം മേയ് 20ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഫലം മേയ് 20ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം 25നും പ്രഖ്യാപിക്കും. സ്കൂളുകൾ ജൂൺ ഒന്നിനു തുറക്കാൻ ഒരുക്കങ്ങൾ 27നകം പൂർത്തിയാക്കാനും മന്ത്രി വി. ശിവൻ കുട്ടി നിർദേശം നൽകി. 

ജൂൺ മാസം ഒന്നിന് സ്‌കൂളുകൾ തുറക്കും. 47 ലക്ഷം വിദ്യാർത്ഥികളാണ് സ്‌കൂളുകളിൽ എത്തിച്ചേരുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എന്നതിൽ വർധനയുണ്ടായിട്ടുണ്ട്. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയൻകീഴ് ബോയ്സ് സ്കുളിൽ മുഖ്യമന്ത്രി നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു. 

Tags:    
News Summary - SSLC result will be declared on May 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.