കാസർകോട്: കോവിഡ് മഹാമാരി വകവെക്കാതെ കണ്ണൂർ സർവകലാശാല പരീക്ഷയുമായി മുന്നോട്ടുപോകുന്നതായി വിദ്യാർഥികൾ.
ജൂൺ 30 മുതൽ ഓഫ്ലൈനായി പരീക്ഷ നടത്തുന്നതിനെതിരെ കാമ്പയിനുമായാണ് വിദ്യാർഥികളുടെ രംഗപ്രവേശനം. എല്ലാ പരീക്ഷകളും പിൻവലിക്കണമെന്ന് വിദ്യാർഥി കൂട്ടായ്മയായ കണ്ണൂർ യൂനിവേഴ്‌സിറ്റി സ്റ്റുഡൻറ്സ് കലക്ടിവ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച കണ്ണൂർ സർവകലാശാലക്കു മുന്നിലും വിവിധ കോളജുകൾക്ക് മുന്നിലും പ്രതിഷേധദിനം ആചരിക്കും.
യു.ജി, പി.ജി അവസാന സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കി മുൻ സെമസ്റ്ററുകളിലെ ഫലത്തിെൻറ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തി ഉടൻ ഫലം പ്രഖ്യാപിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.