തിരുവനന്തപുരം: എ.പി.ജെ. അബ്‌ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ എല്ലാ കോഴ്സുകളുടെയും അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തുവാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച സിണ്ടിക്കേറ്റിന്‍റെ അക്കാഡമിക്, പരീക്ഷാ ഉപസമിതികളുടെ നിർദേശം വൈസ് ചാൻസലർ അംഗീകരിച്ചു.
ജൂൺ 22 മുതൽ 30 വരെയാണ് പരീക്ഷകൾ നടത്തുക. വിദ്യാർഥികൾക്ക് അവരുടെ വീടുകളിൽ ഇരുന്നു കൊണ്ടുതന്നെ പരീക്ഷകളിൽ പങ്കെടുക്കുവാൻ കഴിയും. പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച വിശദമായ മാർഗരേഖകൾ ഉടൻ പ്രസിദ്ധീകരിക്കും.
വിദ്യാർഥികളുടെ ക്യാമ്പസ് പ്ലേസ്‌മെന്‍റും ഉന്നത പഠന സാധ്യതകളും പരിഗണിച്ച് ജൂലൈ മൂന്നാംവാരത്തോടെ തന്നെ വിദ്യാർഥികൾക്ക് സർട്ടിഫിക്കെറ്റുകളും ഗ്രേഡ് കാർഡുകളും ലഭ്യമാക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.