ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി ഏപ്രിൽ 12 വരെ നീട്ടി. ഏപ്രിൽ അഞ്ചിന് അവസാനിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, യു.ജി.സിയുടെ നെറ്റ് സർവർ പ്രശ്നം കാരണം നിരവധി വിദ്യാർഥികൾക്ക് അപേക്ഷിക്കാനായില്ല.
വിഷയം എൻ.കെ പ്രേമചന്ദ്രൻ എം.പി കേന്ദ്ര മാനവ ശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കറിെൻറ ശ്രദ്ധയിൽപെടുത്തുകയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഏപ്രിൽ 12 വരെ അപേക്ഷിക്കാൻസമയം നീട്ടി നൽകുകയായിരുന്നു. പരീക്ഷ ഫീസ് ഏപ്രിൽ 13വരെ അടക്കാനും സമയം അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.