യു.ജി.സി നെറ്റ്​ 2021 അപേക്ഷാ പ്രക്രിയ ആരംഭിച്ചു; പരീക്ഷ ഒക്​ടോബറിൽ

യു.ജി.സി നെറ്റ്​ 2021-​െൻറ ഓൺലൈൻ അപേക്ഷാ ഫോമുകൾ നാഷനൽ ടെസ്​റ്റിങ്​ ഏജൻസി (എൻ.ടി.എ) അവരുടെ ഒൗദ്യോഗിക വെബ്​ സൈറ്റായ ugcnet.nta.nic.in -ൽ ​പ്രസിദ്ധീകരിച്ചു. സെപ്​തംബർ അഞ്ച്​ വരെ അപേക്ഷിക്കാം. പരീക്ഷ ഒക്ടോബർ ആറിന് ഓൺലൈൻ മോഡിൽ ആരംഭിക്കും. രണ്ട് ഷിഫ്റ്റുകളിലായിട്ടായിരിക്കും പരീക്ഷ നടക്കുക - ആദ്യത്തേത് രാവിലെ ഒമ്പത്​ മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തേത് വൈകുന്നേരം മൂന്ന്​ മണി മുതൽ ആറ്​ മണി വരെയും ആയിരിക്കും.

2020 ഡിസംബർ സൈക്കിളിലെ യു.ജി.സി നെറ്റിന് രജിസ്റ്റർ ചെയ്തിട്ടും അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കാനും കഴിയും. പരീക്ഷാഫീസ് അടക്കേണ്ട അവസാന തീയതി സെപ്​തംബർ ആറാണ്​. കൂടാതെ, കറക്ഷൻ വിൻഡോ സെപ്റ്റംബർ ഏഴ്​ മുതൽ 12 വരെയുമുണ്ട്​. 

Tags:    
News Summary - UGC NET 2021 NTA reopens registration window exam from Oct 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT