ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷകളുടെ ഫലം രണ്ടു ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. എൻ.ടി.എയുമായി ചേർന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ യു.ജി.സി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് യു.ജി.സി ചെയർമാൻ ജഗദേഷ് കുമാർ അറിയിച്ചു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഡിസംബർ 2020ലെയും ജൂൺ 2021ലെയും നെറ്റ് പരീക്ഷകൾ ഒരുമിച്ചാണ് നടത്തിയത്.
2021 നവംബർ 20നും 2022 ജനുവരി അഞ്ചിനും ഇടയിൽ നടന്ന നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക ജനുവരി 21ന് തന്നെ കമീഷൻ പ്രസിദ്ധീകരിച്ചിരുന്നു. രാജ്യത്തെ സർവകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസർഷിപ്പ്, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് എന്നിവ ലഭിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയാണ് യു.ജി.സി നെറ്റ് പരീക്ഷ.
പരീക്ഷയുടെ ഫലം ugcnet.nta.nic.in എന്ന വെബ്പോർട്ടലിലാണ് പ്രസിദ്ധീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.