ന്യൂഡൽഹി: യു.ജി.സി നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) 2020 ഡിസംബർ, 2021 ജൂൺ സൈക്കിളുകളുടെ പരീക്ഷ ടൈംടേബ്ൾ, നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചു.
2021 നവംബർ 20, 21, 22, 24, 25, 26, 29, 30; ഡിസംബർ 1, 3, 4, 5 എന്നീ തീയതികളിലായി കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ പരീക്ഷ നടത്തും. ദിവസവും രണ്ടു ഷിഫ്റ്റ് ഉണ്ടാകും. ഓരോ വിഷയത്തിെൻറയും സമയക്രമം വിജ്ഞാപനത്തിലുണ്ട്. ആദ്യ രണ്ടു ദിവസങ്ങളിലെ (നവം. 20, 21) പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് ലഭ്യമാക്കിയിട്ടുണ്ട്.
മറ്റുള്ളതിെൻറ സമയക്രമം വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധപ്പെടുത്തും. ഹോം സയൻസ്, ഹിന്ദി, ജോഗ്രഫി, സോഷ്യോളജി, സംസ്കൃതം എന്നീ വിഷയങ്ങളിലെ പരീക്ഷ ഡിസംബർ 15-23 കാലയളവിൽ നടത്തും. അതിെൻറ സമയക്രമം പിന്നാലെ പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്ക് https://nta.ac.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.