ഹ്യുമാനിറ്റീസ്, ആർട്സ്, ഭാഷ വിഷയങ്ങളിലും മറ്റും ഗവേഷണ പഠനത്തിനുള്ള ജൂനിയർ റിസർച് ഫെലോഷിപ് (ജെ.ആർ.എഫ്) സമ്മാനിക്കുന്നതിനും കോളജുകളിലും സർവകലാശാലകളിലും അസിസ്റ്റൻറ് പ്രഫസർ തസ്തികയിലേക്ക് അർഹത നിർണയിക്കുന്നതിനും വേണ്ടി യു.ജി.സിയുടെ ആഭിമുഖ്യത്തിൽ നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (യു.ജി.സി-നെറ്റ്) നവംബർ അഞ്ചിന് നടക്കും. സി.ബി.എസ്.ഇ ആണ് പരീക്ഷ നടത്തുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട 91 നഗരങ്ങളിലാണ് പരീക്ഷ. പരീക്ഷ ഘടനയിലും യോഗ്യത നേടാനാവശ്യമായ മാർക്കിലും ഇത്തവണ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫീസും വർധിപ്പിച്ചു. യു.ജി.സി-നെറ്റിൽ പെങ്കടുക്കുന്നതിനുള്ള ഒാൺലൈൻ അപേക്ഷ www.cbsenet.nic.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. സെപ്റ്റംബർ 11 വരെ അപേക്ഷ സ്വീകരിക്കും.
പരീക്ഷഫീസ് ജനറൽ കാറ്റഗറിയിൽപെടുന്നവർക്ക് 1000 രൂപയാണ്. ഒ.ബി.സി നോൺക്രീമിലെയർ വിഭാഗത്തിൽപെടുന്നവർക്ക് 500 രൂപ. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 250 രൂപയാണ്. സർവിസ് ടാക്സും ഇൗടാക്കും. സെപ്റ്റംബർ 12നകം െക്രഡിറ്റ്/ഡബിറ്റ് കാർഡ്/ഇ-ചലാൻ മുഖാന്തരം ഫീസ് അടക്കാവുന്നതാണ്. അപേക്ഷയിൽ തിരുത്തലുകൾക്ക് സെപ്റ്റംബർ 19 മുതൽ 25 വരെ സമയം അനുവദിക്കും. അപേക്ഷയുടെ കൺഫർമേഷൻ പേജിെൻറ പ്രിൻറൗട്ട് എടുത്ത് കൈവശം കരുതണം. ഹാർഡ് കോപ്പി അയക്കേണ്ടതില്ല.
84 വിഷയങ്ങളിലാണ് ടെസ്റ്റ്. ഇതിൽ ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, ഹിസ്റ്ററി, ആന്ത്രോപ്പോളജി, എജുക്കേഷൻ, കോമേഴ്സ്, സോഷ്യൽവർക്, ഡിഫൻസ് ആൻഡ് സ്്ട്രാറ്റജിക് സ്റ്റഡീസ്, ഹോം സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പോപുലേഷൻ സ്റ്റഡീസ്, ഹിന്ദുസ്ഥാനി മ്യൂസിക്, മാനേജ്മെൻറ്, ഫിസിക്കൽ എജുക്കേഷൻ, അറബ് കൾചർ ആൻഡ് ഇസ്ലാമിക് സ്റ്റഡീസ്, ഇന്ത്യൻ കൾചർ, ലേബർ വെൽഫെയർ/പേഴ്സനൽ മാനേജ്മെൻറ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/ലേബർ ആൻഡ് സോഷ്യൽ വെൽഫെയർ/ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ്, ലോ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ബുദ്ധിസ്റ്റ് ൈജന ഗാന്ധിയൻ ആൻഡ് പീസ് സ്റ്റഡീസ്, കംപാരറ്റീവ് സ്റ്റഡി ഒാഫ് റിലിജിയൻസ്, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ഡാൻസ്, മ്യൂസിയോളജി ആൻഡ് കൺസർവേഷൻ, ആർക്കിയോളജി, ക്രിമിനോളജി, വിമൻസ്റ്റഡീസ്, വിഷ്വൽ ആർട്ട് (ഡ്രോയിങ് ആൻഡ് പെയിൻറിങ്/സ്കൾപ്ചർ/ഗ്രാഫിക്സ്/അപ്ലൈഡ് ആർട്ട്/ഹിസ്റ്ററി ഒാഫ് ആർട്ട്), ജിയോഗ്രഫി, സോഷ്യൽ മെഡിസിൻ ആൻഡ് കമ്യൂണിറ്റി ഹെൽത്ത്, ഫോറൻസിക് സയൻസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്, ഇലക്ട്രോണിക്സ് സയൻസ്, എൻവയൺമെൻറൽ സയൻസ്, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡ്യൂട്ടീസ്, ടൂറിസം അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെൻറ്, ഡ്രാമ ആൻഡ് തിയറ്റർ, യോഗ, ഭാഷവിഷയങ്ങളായ മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, ഉറുദു, അറബി, ബംഗാളി, മറാത്തി, ഗുജറാത്തി, അസമീസ്, മണിപ്പൂരി, നേപ്പാളി, ഒഡിയ, രാജസ്ഥാനി, ഇംഗ്ലീഷ്, ലിൻഗ്വിസ്റ്റിക്സ്, ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, പേർഷ്യൻ, ജർമൻ, ജാപ്പനീസ്, ചൈനീസ് മുതലായ വിഷയങ്ങൾ ഉൾപ്പെടും.
ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി 55 ശതമാനത്തിൽ കുറയാതെ വിജയിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. ഒ.ബി.സി, നോൺ ക്രീമിലെയർ, പട്ടികജാതി വർഗം, ഭിന്നശേഷിക്കാർക്ക് യോഗ്യത പരീക്ഷക്ക് 50 ശതമാനം മാർക്ക് മതി. ഫൈനൽ മാസ്റ്റേഴ്സ് ഡിഗ്രി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും ഫൈനൽ മാസ്റ്റേഴ്സ് ഡിഗ്രി പരീക്ഷയെഴുതാൻ പോകുന്നവർക്കും അപേക്ഷിക്കാം.
ജെ.ആർ.എഫ് അപേക്ഷകർക്ക് പ്രായം 2017 നവംബറിൽ 28 വയസ്സ് കവിയാൻ പാടില്ല. ഒ.ബി.സി, നോൺ ക്രീമിലെയർ, വനിതകൾ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് പ്രായപരിധി അഞ്ചു വർഷം വരെ ഇളവ് അനുവദിക്കും.
അസിസ്റ്റൻറ് പ്രഫസർ എലിജിബിലിറ്റി ടെസ്റ്റിന് പ്രായപരിധി ഏർപ്പെടുത്തിയിട്ടില്ല.
അഡ്മിറ്റ് കാർഡ് ഒക്ടോബർ മൂന്നാം വാരം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യും.കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവയാണ് ടെസ്റ്റ് സെൻററുകൾ. ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റിൽ മൂന്ന് പേപ്പറുകളുണ്ടാവും. പേപ്പർ I, 100 മാർക്കിന്, 50 ചോദ്യങ്ങൾ. സമയം രാവിലെ 9.30 മുതൽ 10.45 വരെ. പേപ്പർ II, 100 മാർക്കിന്, 50 ചോദ്യങ്ങൾ. സമയം 11.45 മുതൽ 12.30 വരെ. പേപ്പർ III, 150 മാർക്കിന്, 75 ചോദ്യങ്ങൾ. സമയം രണ്ടു മുതൽ 4.30 മണി വരെ.
പേപ്പർ I പൊതുവായിട്ടുള്ളതാണ്. ഗവേഷണാഭിരുചി അളക്കുന്ന വിധത്തിലുള്ള ടെസ്റ്റിൽ റീസണിങ് എബിലിറ്റി, കോംപ്രിഹെൻഷൻ, ഡൈവർജൻറ് തിങ്കിങ്, ജനറൽ അവയർനെസ് എന്നിവയിൽ പ്രാഗല്ഭ്യം അളക്കുന്ന ചോദ്യങ്ങളുണ്ടാവും. തെരഞ്ഞെടുക്കപ്പെട്ട വിഷയത്തെ അടിസ്ഥാനമാക്കി പേപ്പർ IIൽ 50 ചോദ്യങ്ങളും പേപ്പർ IIIൽ 75 ചോദ്യങ്ങളുമുണ്ടാവും. ഒാരോ ചോദ്യത്തിനും രണ്ടു മാർക്ക് വീതം.
ടെസ്റ്റിൽ യോഗ്യത നേടുന്നതിന് ജനറൽ കാറ്റഗറിയിൽ പെടുന്നവർ മൂന്ന് പേപ്പറുകൾക്കും കൂടി 40 ശതമാനം മാർക്കിൽ കുറയാതെ നേടണം. ഒ.ബി.സി, നോൺ ക്രീമിലെയർ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗക്കാർക്ക് 35 ശതമാനം മാർക്ക് മതി. കൂടുതൽ വിവരങ്ങൾ www.cbsenet.nic.inൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.