കുറ്റിപ്പുറം: മാർക്ക് ലിസ്റ്റ് ലഭിച്ചിട്ടും വീണ്ടും പരീക്ഷയെഴുതാൻ ആവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാല. ബി.ടെക് വിദ്യാർഥിയായ തവനൂർ മുവ്വാങ്കര സ്വദേശി അശ്വിൻ രാജിനാണ് ഈ ദുരനുഭവം. 2017ലാണ് വിദ്യാർഥി അഞ്ചാം സെമസ്റ്ററിലെ പരീക്ഷകൾ പൂർത്തിയാക്കിയത്.തുടർന്ന് 2018ൽ അഞ്ചാം സെമസ്റ്ററിലെ മുഴുവൻ പരീക്ഷകളും വിജയിച്ചതിെൻറ മാർക്ക് ലിസ്റ്റ് സർവകലാശാല അയച്ചു നൽകി. എന്നാൽ, ഇനിയും രണ്ട് പരീക്ഷകൾ കൂടി വിജയിക്കാനുണ്ടെന്നും വീണ്ടും എഴുതണമെന്നുമാണ് സർവകലാശാല അധികൃതർ ഇപ്പോൾ പറയുന്നത്.
ഡാറ്റ എൻട്രിയിൽ വന്ന പിശകാണെന്നായിരുന്നു ആദ്യം അധികൃതരുടെ മറുപടിയെന്ന് അശ്വിൻ രാജ് പറയുന്നു. തെറ്റ് തിരുത്തി നൽകാനാെണന്ന് പറഞ്ഞ് ഒറിജിനിൽ മാർക്ക് ലിസ്റ്റ് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഒക്ടോബർ എട്ടിന് മാർക്ക് ലിസ്റ്റ് സമർപ്പിച്ചെങ്കിലും പിന്നീട് ബന്ധപ്പെട്ടപ്പോൾ ഒരു പ്രതികരണവുമുണ്ടായില്ലെന്ന് വിദ്യാർഥി പറഞ്ഞു.
ഒടുവിൽ അഞ്ചാം സെമസ്റ്റർ പരീക്ഷക്ക് വീണ്ടും അപേക്ഷിക്കേണ്ട അവസാന ദിവസമാണ്, സമർപ്പിച്ച മാർക്ക് ലിസ്റ്റ് മടക്കി നൽകാനാവില്ലെന്നും വീണ്ടും പരീക്ഷയെഴുതണമെന്നും അറിയിക്കുന്നത്.
ഇേൻറണൽ ഇംപ്രൂവ്മെൻറും മോഡറേഷനും കൂടി ചേർന്നാണ് അഞ്ചാം സെമസ്റ്ററിലെ രണ്ട് വിഷയങ്ങളിൽ വിജയിച്ചത്. ഇക്കാര്യം മാർക്ക് ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.ഇേൻറണൽ ഇംപ്രൂവ്മെൻറിൽ തെറ്റ് സംഭവിച്ചിട്ടുണ്ടാകാമെന്നാണ് പരീക്ഷ കൺട്രോളർ പറയുന്നത്. എന്നാൽ, എന്തിനാണ് മുഴുവൻ പരീക്ഷകളും വിജയിച്ച മാർക്ക് ലിസ്റ്റ് നൽകിയതെന്നാണ് ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.