സിവിൽ സർവിസ്​ പരീക്ഷ ഒക്​ടോബർ നാലിനുതന്നെ നടത്തും; യു.പി.എസ്​.സി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കോവിഡ്​ 19ൻെറ പശ്ചാത്തലത്തിൽ സിവിൽ സർവിസ്​ പരീക്ഷ മാറ്റിവെക്കില്ലെന്ന്​ യൂനിയൻ പബ്ലിക്​ സർവിസ്​ കമിഷൻ സുപ്രീംകോടതിയിൽ. ഒക്​ടോബർ നാലിന്​ പരീക്ഷ നടത്താനാണ്​ തീരുമാനം.

സിവിൽ സർവിസ്​ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെടുന്ന ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. യു.പി.എസ്​.സിയോട് ചൊവ്വാഴ്​ച സത്യവാങ്​മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ​

കോവിഡ്​ പശ്ചാത്തലത്തിൽ മേയ്​ 31ന്​ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ ഒക്​ടോബർ നാലിലേക്ക്​ മാറ്റിവെക്കുകയായിരുന്നു. കോവിഡ്​ പശ്ചാത്തലത്തിലും വിവിധ സംസ്​ഥാനങ്ങളിലെ വെള്ളപ്പൊക്ക സാഹചര്യവും കണക്കിലെടുത്ത്​ സിവിൽ സർവിസ്​ പരീക്ഷ മാറ്റിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ 20ഓളം ഉദ്യോഗാർഥികൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

പത്തുലക്ഷത്തോളം ഉദ്യോഗാർഥികളാണ്​ സിവിൽ സർവിസ്​ പരീക്ഷക്ക്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. ജനുവരി ഫെബ്രുവരി മാസങ്ങളിലായിരുന്നു രജിസ്​ട്രേഷൻ നടപടികൾ. സാധാരണ മെയിൻ പരീക്ഷ ജൂൺ -ജൂലൈ മാസങ്ങളിലാണ്​ നടത്താറ്​.

Tags:    
News Summary - UPSC To Supreme Court Civil Services Exams Cant Be Postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT