വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
text_fieldsകേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) കാറ്റഗറി നമ്പർ 24 മുതൽ 62/2024 വരെയുള്ള വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഏപ്രിൽ ഒന്നിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. ഒറ്റ തവണ രജിസ്ട്രേഷൻ, ഓൺലൈൻ അപേക്ഷ മേയ് രണ്ടുവരെ സമർപ്പിക്കാം. തസ്തികകൾ ചുവടെ:
ജനറൽ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ-എമർജൻസി മെഡിസിൻ, കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി (മെഡിക്കൽ വിദ്യാഭ്യാസം)-അനലിസ്റ്റ് ഗ്രേഡ് 3 (ഡ്രഗ്സ് കൺട്രോൾ), മെഡിക്കൽ ഓഫിസർ-ഹോമിയോ, തസ്തികമാറ്റം വഴിയുള്ള നിയമനം (ഹോമിയോപ്പതി), അസിസ്റ്റന്റ് ജിയോളജിസ്റ്റ് (മൈനിങ് ആൻഡ് ജിയോളജി), ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫിസർ (വ്യവസായ വാണിജ്യവകുപ്പ്), ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-1 ഇലക്ട്രിക്കൽ, ഓവർസിയർ (സിവിൽ/മെക്കാനിക്കൽ) ഗ്രേഡ് 3, (കേരള വാട്ടർ അതോറിറ്റി), ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (അഗ്രികൾചർ) , പ്യൂൺ/വാച്ച്മാൻ (കെ.എസ്.എഫ്.ഇ പാർട്ട്ടൈം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം) , ക്ലിനിക്കൽ ഓഡിയോ മെട്രീഷ്യൻ ഗ്രേഡ് 2 (മെഡിക്കൽ വിദ്യാഭ്യാസം), ഓവർസിയർ ഗ്രേഡ് 2 (മെക്കാനിക്കൽ) സർവകലാശാലകൾ), അറ്റൻഡർ ഗ്രേഡ് 2 (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്), എൽ.ഡി ടെക്നീഷ്യൻ (കേരള ഡ്രഗ്സ് കൺട്രോൾ), മെയിൽ (പുരുഷ) നഴ്സിങ് അസിസ്റ്റന്റ് (ട്രാവൻകൂർ ടൈറ്റാനിയം), മിക്സിങ് യാർഡ് സൂപ്പർവൈസർ (ജനറൽ & സൊസൈറ്റി കാറ്റഗറി), ഡ്രൈവർ-കം-ഓഫിസ് അറ്റൻഡന്റ് (എൽ.എം.വി/ മീഡിയം/ഹെവി പാസഞ്ചർ/ഗുഡ് വെഹിക്കിൾ) ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് 2 (ആരോഗ്യവകുപ്പ്),
സ്പെഷൽ റിക്രൂട്ട്മെന്റ്: നോൺ വൊക്കേഷനൽ ടീച്ചർ മാത്തമാറ്റിക്സ് (സീനിയർ)-എസ്.ടി (വി.എച്ച്.എസ്.ഇ), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി)-എസ്.സി/എസ്.ടി (പൊതുവിദ്യാഭ്യാസം), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2-എസ്.ടി (ആരോഗ്യവകുപ്പ്), വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് -എസ്.ടി (റവന്യൂ).
എൻ.സി.എ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ-ഫിസിയോളജി-ധീവര (മെഡിക്കൽ വിദ്യാഭ്യാസം), എസ്.ഐ പൊലീസ് ട്രെയിനി-എസ്.സി.സി.സി, ഓവർസിയർ (സിവിൽ)-എസ്.സി.
ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (എൽ.എം.വി) - എൽ.സി/ആംഗ്ലോ ഇന്ത്യൻ
ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) ഇ/ടി/ബി/എസ്.സി/ഹിന്ദു നാടാർ/എസ്.ടി) (ആയുർവേദ കോളജുകൾ), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2- എൽ.സി/ആംഗ്ലോ ഇന്ത്യൻ/ഹിന്ദു നാടാർ, എസ്.സി.സി.സി (വിവിധ വകുപ്പുകൾ), ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി)/ഡ്രൈവർ-കം-ഓഫിസ് അറ്റൻഡന്റ് (എച്ച്.ഡി.വി)-എൽ.സി/ആംഗ്ലോ ഇന്ത്യൻ (വിവിധം), ഡ്രൈവർ ഗ്രേഡ് 2 (എൽ.ഡി.വി)/ഡ്രൈവർ-കം-ഓഫിസ് അറ്റൻഡന്റ് (എൽ.ഡി.വി) .
യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, ഒഴിവുകൾ, ശമ്പളം, സംവരണം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.