വയനാട് ഹർത്താൽ: നാളത്തെ പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല

കൽപറ്റ: വയനാട് ജില്ലയിൽ നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല. പി.എസ്.സി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ജീവനുകൾ നഷ്ടമാകുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ശനിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കുറുവാദ്വീപിലെ വനം വകുപ്പ് ജീവനക്കാരൻ പാക്കം സ്വദേശി വി.പി. പോൾ ആണ് മരിച്ചത്.

Tags:    
News Summary - Wayanad Hartal: There will be no change in tomorrow's PSC exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.