എംഫിൽ, പിഎച്ച്.​ഡി തീസിസുകളുടെ സബ്​മിഷൻ തീയതി ആറുമാസം കൂടി നീട്ടി

ന്യൂഡൽഹി: എംഫിൽ, പിഎച്ച്.​ഡി തീസിസുകളുടെ സബ്​മിഷൻ തീയതി ആറുമാസം കൂടി നീട്ടിയതായി യൂണിവേഴ്​സിറ്റി ഗ്രാൻറ്​സ്​ കമ്മീഷൻ. ഫെലോഷിപ്പിന്‍റെ കാലാവധി അഞ്ചുവർഷം മാ​ത്രമേ നിലനിൽക്കൂവെന്നും യു.ജി.സി അറിയിച്ചു.

2021 ഡിസംബർ 31നകം സമർപ്പിക്കേണ്ടിയിരുന്ന തീസിസുകൾ 2022 ജൂൺ 30നകം സമർപ്പിച്ചാൽ മതിയാകും. ഇതിനിടയിലുള്ള തീയതികളിൽ തീസിസ്​ സമർപ്പിക്കേണ്ടവർക്കും ഈ ആനകൂല്യം ലഭിക്കും. അവരും 2022 ജൂൺ 30ന്​ സമർപ്പിച്ചാൽ മതിയാകും. ഗവേഷകരുടെ ആവശ്യപ്രകാരമാണ്​ തീയതി നീട്ടിയതെന്നും യു.ജി.സി അറിയിച്ചു.

Tags:    
News Summary - UGC extends deadline for submission of MPhil PhD thesis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.